Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകടുത്തുരുത്തി അർബൻ...

കടുത്തുരുത്തി അർബൻ ബാങ്കിൽ കോടികളുടെ ക്രമക്കേട്

text_fields
bookmark_border
കടുത്തുരുത്തി: കടുത്തുരുത്തി അർബൻ സഹകരണ ബാങ്കിൽ രണ്ടുകോടി 76 ലക്ഷം രൂപയുടെ ക്രമക്കേട്​ കണ്ടെത്തി. കോട്ടയം ജോയന്‍റ്​ രജിസ്ട്രാറുടെ നിർദേശപ്രകാരം സീനിയർ സഹകരണ സംഘം ഇൻസ്പെക്ടർ എ.എൻ. ഷീബമോൾ നടത്തിയ പരിശോധനയിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്. ബാങ്കിന് ഒരു പ്രയോജനവുമില്ലാതെ നടത്തിയ പഠനയാത്രകൾ, സർഫാസി ആക്ട് ദുർവിനിയോഗം, പൊസഷൻ ഇല്ലാത്ത വസ്തുലേലം, സർവിസിലിരിക്കെ വിരമിക്കൽ​ ആനുകൂല്യം നൽകിയത്, ബാങ്കി‍ൻെറ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ മോഷണം പോയത്, അനുവാദമില്ലാതെ ബാങ്ക് ശാഖകൾ നവീകരിച്ചത് തുടങ്ങി വിവിധ വിഷയങ്ങൾ പരിശോധിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയത്. അനുവാദമില്ലാതെ ബാങ്കിൽനിന്ന്​ വിനോദയാത്ര പോയ ഇനത്തിൽ 6,90,269 രൂപയും വേണ്ടപ്പെട്ടവർക്ക് ക്രമരഹിതമായി പലിശകുറച്ച് നൽകിയ ഇനത്തിൽ 1,06,95,406 രൂപയും വകുപ്പുതല അനുവാദം വാങ്ങാതെ ബാങ്ക് ശാഖകൾ നവീകരിച്ചതിന് 72,04,518 രൂപ, ബാങ്ക് പിടിച്ചെടുത്ത വസ്തുലേലം ചെയ്ത വകയിലുണ്ടായ നഷ്ടം 83, 22,072 രൂപ, വകുപ്പുതല നിർദേശങ്ങൾ നടപ്പാക്കാതിരിക്കാൻ കേസ് നടത്തിയ വകയിൽ 2,82,000 രൂപ ഉൾപ്പെടെ രണ്ടുകോടി 76 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ബാങ്കിൽ എ.ടി.എം കാർഡ് സംവിധാനം ഏർപ്പെടുത്തുന്നതിനായി പഠനയാത്ര നടത്തിയ വകയിൽ ചെയർമാനും സംഘവും രണ്ടരക്കോടിയോളം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. എന്നാൽ, ബാങ്കിൽ എ.ഡി.ബി.ഐയുമായി ചേർന്നാണ് എ.ടി.എം നടപ്പാക്കിയത്. ഇതിനായി ഇത്രയും പണം ചെലവഴിക്കേണ്ടതില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മുട്ടുച്ചിറ സ്വദേശി തുളുശേരിയിൽ ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. യു.ഡി.എഫ് ഭരണസമിതിയാണ് ബാങ്ക് ഇപ്പോൾ ഭരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story