Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതെരുവുനായ്ക്കൾ...

തെരുവുനായ്ക്കൾ വർധിക്കുന്നു: ഭീതിയിൽ വഴിയാത്രക്കാരും വാഹനയാത്രികരും

text_fields
bookmark_border
കുടമാളൂർ: തെരുവുനായ്ക്കളുടെ ശല്യം ഇരുചക്രവാഹനക്കാർക്കും കാൽനടക്കാർക്കും ഭീഷണിയാകുന്നു. പുളിഞ്ചുവട്​ കവലയിലാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ വിഹരിക്കുന്നത്. ഇവിടെ പ്രവർത്തിക്കുന്ന ഇറച്ചിക്കടകളിലെയും മീൻകടയിലെയും മാലിന്യമാണ്​ കാരണമാകുന്നത്. ഇവയാകട്ടെ പഞ്ചായത്തി‍ൻെറ അനുമതിയോ ലൈസൻസോ ഇല്ലാതെ പ്രവർത്തിക്കുന്നവയുമാണ്. മൃഗങ്ങളുടെ മാംസം പരസ്യമായി തൂക്കിയിട്ട് പ്രദർശിപ്പിച്ചുകൊണ്ടാണ് ഇറച്ചിക്കടയിൽ വിൽപന നടത്തുന്നത്. ഇതിനെതിരെ നടപടി എടുക്കേണ്ട പഞ്ചായത്തോ മൃഗസംരക്ഷണ വകുപ്പോ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്. നായ്ക്കളുടെ ശല്യം മൂലം നിരവധി ഇരുചക്രവാഹന യാത്രികർ ഇവിടെ അപകടത്തിൽപെട്ടിട്ടുണ്ട്. അതിരാവിലെ കുടമാളൂർ പള്ളിയിലേക്കും ആരാധനാലയങ്ങളിലേക്കും സ്കൂളുകളിലേക്കും ബസ് സ്​റ്റോപ്പിലേക്കും മറ്റും പോകുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ തെരുവുനായ്ക്കളെ കണ്ട് ഭയക്കുകയാണ്​. KTL Dog റോഡരികിൽ തമ്പടിച്ചരിക്കുന്ന തെരുവുനായ്ക്കൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story