Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'രോഗവിമുക്തനായ...

'രോഗവിമുക്തനായ വാവയുമായി മാത്രമേ ആശുപത്രി വിടൂ'

text_fields
bookmark_border
ഗാന്ധിനഗർ: പാമ്പ് കടിയേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് രോഗവിമുക്തനായശേഷം വാവയുമായേ നാട്ടിലേക്ക്​ മടങ്ങുകയുള്ളൂവെന്ന് സഹോദരൻ സത്യദേവൻ. വാവ സുരേഷിന് പാമ്പ് കടിയേറ്റതറിഞ്ഞ് ഉടൻ സഹോദരിയും സത്യദേവനും, ഭാര്യയും തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ച അർധരാത്രി തന്നെ മെഡിക്കൽ കോളജിലെത്തി. വാവാ സുരേഷിൽ നിന്നും സഹായം ലഭിച്ചവരുടെ നിലക്കാത്ത ഫോൺ വിളികൾക്ക് മറുപടി പറഞ്ഞുമടുത്തു. സുരേഷിന്‍റെ രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഓരോ മണിക്കൂറും സുരേഷിന്‍റെ ആരോഗ്യനിലയെക്കുറിച്ച്​ അറിയാൻ ആകാംക്ഷയോടെ, മെഡിക്കൽ ക്രിറ്റിക്കൽ കെയർ യൂനിറ്റിന്‍റെ മുൻവശത്ത് നിൽക്കുകയാണ് ഈ കുടുംബം. കൂടാതെ, കുറിച്ചി പഞ്ചായത്തിൽ പാമ്പ് കടിയേറ്റ സ്ഥലത്തെ വീടിന്‍റെ ഉടമസ്ഥൻ നിഖിലും, പഞ്ചായത്ത് മെംബർ മഞ്ചേഷും ഇവരുടെ ഒപ്പമുണ്ട്​. നിഖിലിന്‍റെ വീട്ടുവളപ്പിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടിക്കാൻ വാവ സുരേഷ് എത്തിയത്. വിളിച്ചുവരുത്തിയത് മഞ്ചേഷാണ്​. ഇക്കാരണത്താൽ ഇവരും നിറകണ്ണുകളോടെ സുരേഷ് ചികിത്സയിൽ കഴിയുന്ന മുറിയുടെ വാതിക്കൽ കാത്തിരിപ്പാണ്. ഇതിനിടയിൽ, തിരുവനന്തപുരം മെഡിക്കൽ കോളജ് മുൻ സൂപ്രണ്ടും, ന്യൂറോ സർജറി മേധാവിയുമായിരുന്ന ഡോ. എം. എസ്. ഷർമദ്, വാവ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തിലെത്തി സന്ദർശിച്ചു. പാമ്പ് കടിയേറ്റ്​ സുരേഷ് നിരവധി തവണ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയപ്പോഴെല്ലാം സഹോദരനെപ്പോലെ ചേർന്നുനിന്ന് ചികിത്സക്ക്​ ഇദ്ദേഹം നേതൃത്വം നൽകിയിരുന്നു. സുരേഷിന്‍റെ നാട്ടുകാരൻ കൂടിയായ ഡോ. ഷർമദിന്‍റെ സന്ദർശനം സുരേഷിന് ആത്മധൈര്യം നൽകിയതായി ബന്ധുക്കൾ പറഞ്ഞു. ചിത്രം: ktl vava വാവ സുരേഷിന്‍റെ സഹോദരനും ബന്ധുക്കളും ആശുപത്രി വരാന്തയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story