Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:43 AM IST Updated On
date_range 3 Feb 2022 5:43 AM ISTസ്കൂളുകൾക്ക് കൈത്താങ്ങായി ജില്ല പഞ്ചായത്ത്
text_fieldsbookmark_border
പൊൻകുന്നം: കോവിഡ് പ്രതിരോധപ്രവർത്തന ഭാഗമായി ജില്ല പഞ്ചായത്തിന്റെയും നെസ്‌ലെ ഇന്ത്യയുടെയും നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്കും മാസ്ക്, സാനിറ്റൈസർ , തെർമൽ സ്കാനർ, പൾസ്‌ഓക്‌സിമീറ്റർ എന്നിവ സൗജന്യമായി വിതരണംചെയ്തു. 26 ലക്ഷം രൂപ വരുന്ന പ്രതിരോധ സാമഗ്രികൾ ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി സ്കൂൾ പ്രധാനാധ്യാപകർക്ക് വിതരണം ചെയ്തു. ചടങ്ങിൽ നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് റീജനൽ കോർപറേറ്റ് അഫയേഴ്സ് മാനേജർ ജോയി സക്കറിയാസ്, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ്‌കുമാർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജോസ് പുത്തൻകാല, രാജേഷ് വാളിപ്ലാക്കൽ, ഡി.ഇ.ഒമാർ തുടങ്ങിയവർ സംബന്ധിച്ചു. KTL VZR 1 District Panchayath ചിത്രവിവരണം കോവിഡ് പ്രതിരോധ പ്രവർത്തന ഭാഗമായി കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സ്ഥാപനങ്ങൾക്കുള്ള ഉപകരണങ്ങൾ ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
