Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാർട്ടിയാണ്​ ജാതി...

പാർട്ടിയാണ്​ ജാതി കളിച്ചത്​; വീണ്ടും വിമർശനവുമായി എസ്​. രാജേന്ദ്രൻ

text_fields
bookmark_border
ഇടുക്കി: പ്രാഥമിക അംഗത്വത്തിൽനിന്ന്​ തന്നെ ഒരു വർഷത്തേക്ക്​ സസ്​പെൻഡ്​​ ചെയ്യാനുള്ള കാരണങ്ങൾ നിരത്തി സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി പുറത്തിറക്കിയ വാർത്തക്കുറിപ്പിന്​ പിന്നാലെ പാർട്ടിക്കെതിരെ നിശിതവിമർശനവുമായി മുൻ എം.എൽ.എ എസ്​. രാജേന്ദ്രൻ. ദേവികുളത്തെ സി.പി.എം സ്ഥാനാർഥി എ. രാജയെ താൻ ജാതി പറഞ്ഞ്​ തോൽപിക്കാൻ ശ്രമിച്ചെന്ന ജില്ല നേതൃത്വത്തിന്‍റെ ​ആരോപണത്തിന്​ ജാതി നോക്കി സ്ഥാനാർഥിയെ തീരുമാനിച്ചത്​ പാർട്ടിയാണെന്ന്​ രാജേന്ദ്രൻ തിരിച്ചടിച്ചു. ശനിയാഴ്ച വാർത്തസമ്മേളനത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നിലപാടുകൾക്കെതിരെ പ്രവർത്തിച്ചു, കമ്യൂണിസ്​റ്റുകാരന്‍റെ ധാർമികതയും മൂല്യങ്ങളും നഷ്ടപ്പെടുത്തി, ജില്ലയിൽ മുഖ്യമന്ത്രി പ​ങ്കെടുത്ത പരിപാടികളിൽനിന്ന്​ വിട്ടുനിന്നു, സ്ഥാനമാനങ്ങൾ നൽകിയ പാർട്ടിയെ തോൽപിക്കാൻ ശ്രമിച്ചു തുടങ്ങിയവയായിരുന്നു രാജേ​ന്ദ്രനെതിരെ പാർട്ടി ചൂണ്ടിക്കാട്ടിയ പ്രധാന കുറ്റങ്ങൾ. എന്നാൽ, തനിക്കെതിരെ പാർട്ടി നിയോഗിച്ച അന്വേഷണ കമീഷന്‍റെ കണ്ടെത്തലുകൾ ശരിയല്ലെന്ന്​ അദ്ദേഹം പറഞ്ഞു. തന്നെയും തന്നെ അനുകൂലിക്കുന്നവരെയും പാർട്ടിയിലെ ചിലർ ബോധപൂർവം ഉപദ്രവിക്കുകയാണ്​. തന്നെ പുറത്താക്കാൻ ഇക്കൂട്ടർ കാലങ്ങളായി ശ്രമിച്ചുവരുന്നു​. പാർട്ടിയിൽ ജാതീയ വേർതിരിവുണ്ടാക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. പെട്ടിമുടി ദുരന്തസമയത്ത് മുഴുവൻ താൻ അവിടെ ഉണ്ടായിരുന്നു. മുഖ്യമന്ത്രി വന്നപ്പോൾ എത്താതിരുന്നത് മനഃപൂർവമല്ല. പാർട്ടി നടപടിക്കെതിരെ അപ്പീൽ നൽകാൻ ഉദ്ദേശിക്കുന്നില്ല. രാഷ്ട്രീയ പ്രവർത്തനം നിർത്തുകയാണ്​. സി.പി.ഐയി​ലേക്കോ ബി.ജെ.പിയിലേക്കോ പോകില്ലെന്നും രാജേന്ദ്രൻ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story