Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയുവതിയടക്കം മൂന്ന്...

യുവതിയടക്കം മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ പുഴയിൽ മരിച്ച നിലയിൽ

text_fields
bookmark_border
യുവതിയടക്കം മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ പുഴയിൽ മരിച്ച നിലയിൽ
cancel
അടിമാലി: യുവതിയടക്കം അന്തർസംസ്ഥാന തൊഴിലാളികളായ മൂന്ന് പേരെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ റോഷ്നി (20), ദുലീപ് (21), അജയ് (22) എന്നിവരെയാണ്‌ കുത്തുങ്കലിന് സമീപം ചെമ്മണ്ണാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ മൂന്ന്​ ദിവസം മുമ്പ്​​ തൊഴില്‍ സ്ഥലത്തുനിന്ന്​ കാണാതായിരുന്നു. ഒരാളുടെ മൃതദേഹം കുത്തുങ്കൽ ടൗണിന് സമീപത്തെ ചെമ്മണ്ണാർകുത്ത് എന്നറിയപ്പെടുന്ന വെള്ളച്ചാട്ടത്തിന്റെ അടിവശത്തുള്ള പാറയിടുക്കിനിടയിലും യുവതിയുടേതടക്കം മറ്റ്​ രണ്ട്​ മൃതദേഹങ്ങൾ 25 മീറ്റർ താഴെ മാറി വെള്ളം ഒഴുകുന്ന പാറയിൽ വന്ന് തടഞ്ഞുനിന്ന നിലയിലുമായിരുന്നു. ഇവരെ കാണാതായത് സംബന്ധിച്ച് ഉടുമ്പന്‍ചോല പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ്​ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നെടുങ്കണ്ടം അഗ്​നിരക്ഷാസേനയും ഉടുമ്പന്‍ചോല പൊലീസും മണിക്കൂറുകള്‍ പണിപ്പെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. തൊഴിലാളികൾ രണ്ടാഴ്ചയായി കുത്തുങ്കല്‍ സ്വദേശിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച് സമീപത്തെ കൃഷിയിടങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു. ആറ് പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഞായറാഴ്ച ലോക്​ഡൗണ്‍ ആയതിനാല്‍ ഇവര്‍ ജോലിക്ക്​ പോയില്ല. ഉച്ച കഴിഞ്ഞ് കുളിക്കാനായി റോഷ്നിയും അജയും ദുലീപും പുഴയിലേക്ക് പോയതായാണ് കൂടെയുള്ളവര്‍ പറയുന്നത്. പുഴയിലിറങ്ങി നടക്കുമ്പോൾ വഴുതിവീണ കൂടെയുള്ളയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ്​ രണ്ട്​ പേരും ഒഴുക്കിൽപ്പെട്ടതാകാമെന്നാണ്​ പ്രാഥമിക നിഗമനം. ഉടുമ്പൻചോല പൊലീസ് മേൽനടപടി സ്വീകരിച്ചു. idg adi 6 deth news ചിത്രം - പുഴയിൽ മരിച്ച നിലയിൽ കണ്ട അന്തർസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ പൊലീസും ഫയർഫോഴ്​സും ചേർന്ന് കരക്കെത്തിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story