Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:45 AM IST Updated On
date_range 2 Feb 2022 5:45 AM ISTഎം.ജി സർവകലാശാലയെ ഇടതുസർക്കാർ കള്ളന്മാരുടെ കേന്ദ്രമാക്കി -തിരുവഞ്ചൂർ
text_fieldsbookmark_border
അതിരമ്പുഴ: എം.ജി സർവകലാശാലയിലെ മാർക്ക് ലിസ്റ്റ് കച്ചവടവുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, അഴിമതിയിൽ സമഗ്ര അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂനിവേഴ്സിറ്റി ആസ്ഥാനത്ത് യു.ഡി.എഫ് വായ്മൂടികെട്ടി സമരം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ള സർവകലാശാലയെ ഇടതു സർക്കാർ കള്ളന്മാരുടെ കേന്ദ്രമാക്കി മാറ്റിയെന്ന് തിരുവഞ്ചൂർ പറഞ്ഞു. ഒരു ജീവനക്കാരിയെ ബലിയാടാക്കി ഇപ്പോൾ ഉണ്ടായിട്ടുള്ള വിജിലൻസ് കേസിൽനിന്ന് രക്ഷപ്പെടാനാണ് സിൻഡിക്കേറ്റ് ശ്രമിക്കുന്നത്. ഈ മാർക്ക് ലിസ്റ്റ് കച്ചവടത്തിനുപിന്നിൽ ഉന്നതർ ഉൾപ്പടെ വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് കെ.ജി. ഹരിദാസ് അധ്യക്ഷതവഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ജോസി സെബാസ്റ്റ്യൻ, സജി മഞ്ഞകടമ്പൻ, കുഞ്ഞ് ഇല്ലംപള്ളി, പ്രിൻസ് ലൂക്കോസ്, അഡ്വ.ജയിസൺ ജോസഫ്, അഡ്വ.ഫിൽസൺ മാത്യൂസ്, അഡ്വ.മൈക്കിൾ ജയിംസ്, അഗസ്റ്റിൻ ജോസഫ്, ജോറോയി പൊന്നാറ്റിൽ, എസ്. സുധാകരൻ നായർ, കെ.പി. ദേവസ്യ, ബിജു വലിയമല, ജോസ് അമ്പലക്കുളം, ജോയി പൂവനിൽ കുന്നേൽ, പി.എ. ലത്തീഫ്, ബി. മോഹനചന്ദ്രൻ, ജോബിൻ ജേക്കബ്, സാബു പീടിയക്കൽ, ബിനു ചെങ്ങളം, ജയിംസ് തോമസ്, സജി തടത്തിൽ, അന്നമ്മ മാണി, സക്കീർചങ്ങം പള്ളി, കെ.സി. ഡൊമിനിക്, സജി ജോസഫ്, ടി. ജോൺസൺ, ആർ. രവികുമാർ, ജൂബി ജോസഫ്, ജോയി വേങ്ങചുവട്, വിഷ്ണു ചെമ്മണ്ടവള്ളി, ജോജോ ആട്ടേൽ, അമുത റോയി, ഡെയിസി ബന്നി, ഷിമി സജി, ഐസി സാജൻ, രാജമ്മ തങ്കച്ചൻ എന്നിവർ സംസാരിച്ചു. പടം KTL UDF MG എം.ജി സർവകാലാശാല ആസ്ഥാനത്ത് യു.ഡി.എഫ് നേതൃത്വത്തിൽ നടത്തിയ വായ്മൂടിക്കെട്ടി സമരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു വി.സിയുടെ അന്വേഷണം പ്രതിയെ രക്ഷിക്കാൻ-നാട്ടകം സുരേഷ് കോട്ടയം: മഹാത്മഗാന്ധി സർവകാലാശാലയിലെ കോഴ സംഭവത്തിലെ അന്വഷണം വി.സിയെ ഏൽപിച്ചത് പ്രതിയെ രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണന്ന് ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരി എൽസിയുടെ അറസ്റ്റിലൂടെ അന്വേഷണം അവസാനിപ്പിക്കുന്നത് സമാനമായ നിരവധി സംഭവങ്ങളെ മറച്ചുവെക്കുന്നതിന് വേണ്ടിയാണ്. കഴിഞ്ഞ കുറെ കാലമായി എം.ജി യൂനിവേഴ്സിറ്റിൽ സി.പി.എമ്മിന്‍റെ സെൽ ഭരണമാണ് നടക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. വിദ്യാർഥികൾക്ക് കൃത്യസമയത്ത് സർട്ടിഫിക്കറ്റ് നൽകാൻ കഴിയുന്നില്ല. ഇതുമൂലം ആയിരക്കണക്കിന് വിദ്യാർഥികളുടെ തുടർപഠനം അവതാളത്തിലാണ്. ഭരണപക്ഷ വിദ്യാർഥി സംഘടനയുടെ സൗകര്യം നോക്കിയാണ് പല പരീക്ഷ തീയതികളും നിശ്ചയിക്കുന്നത്. എം.ജി സർവകലാശാലയിൽ നടക്കുന്ന സംഭവങ്ങൾ ഹൈകോടതിയുടെ മേൽനോട്ടത്തിൽ വിജിലൻസ് അന്വേഷിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. മണിമല പദ്ധതിയിൽ ഇടപെടൽ തേടി നിവേദനം കോട്ടയം: മണിമല കുടിവെള്ള പദ്ധതിയുടെ നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജലസേചന വകുപ്പു മന്ത്രിക്കും കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ് നിവേദനം നൽകി. വെള്ളാവൂർ, മണിമല, ചെറുവള്ളി, വാഴൂർ, ആനിക്കാട് വടക്ക്, എന്നീ അഞ്ച് പഞ്ചായത്തുകളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി 1996ൽ തുടങ്ങിയതാണ് മണിമല പദ്ധതി. വിവിധ ഘട്ടങ്ങളിലുടെ നീങ്ങിയ നിർമാണത്തിനൊടുവിൽ പൈപ്പ് ഇട്ടെങ്കിലും ഒരു തുള്ളിവെള്ളം പോലും ആർക്കും കിട്ടിയിട്ടില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story