Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചീഫ് വിപ്പ് പ്രസ്താവന...

ചീഫ് വിപ്പ് പ്രസ്താവന തൊഴിലാളിയായി അധഃപതിക്കരുത് -സജി മഞ്ഞക്കടമ്പിൽ

text_fields
bookmark_border
കോട്ടയം: എൽ.ഡി.എഫിനൊപ്പം പത്തുവർഷക്കാലം പ്രവർത്തിച്ചതിന്‍റെ ദുരന്തത്തിൽനിന്ന്​ ശാന്തി നേടാനായി രണ്ടു വർഷക്കാലത്തെ മന്ത്രിസ്ഥാനം പോലും വലിച്ചെറിഞ്ഞ് യു.ഡി.എഫിലേക്ക് കടന്നുവന്ന ആളാണ് പി.ജെ. ജോസഫ് എന്ന കാര്യം ചീഫ് വിപ്പ് ജയരാജ് വിസ്മരിക്കരുതെന്ന്​ യു.ഡി.എഫ്​ ജില്ല ചെയർമാനും കേരള കോൺഗ്രസ് ഉന്നതാതികാര സമിതി അംഗം കൂടിയായ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. അധികാരവും ജോലിയും ഇല്ലാതെ സർക്കാറിന്‍റെ ശമ്പളം പറ്റുന്ന ജയരാജ് ജോസ് വിഭാഗത്തിന്‍റെ വെറും പ്രസ്താവന തൊഴിലാളിയായി അധഃപതിക്കരുതെന്നും സജി അഭിപ്രായപ്പെട്ടു. മാണിയെ അപമാനിച്ച്​ എൽ.ഡി.എഫിനൊപ്പം പോയവർക്ക് പാലായിലെ ജനങ്ങൾ നൽകിയ മറുപടി മറന്നുപോകരുതെന്നും ജനദ്രോഹ ഭരണം നടത്തുന്ന എൽ.ഡി.എഫ്​ മുങ്ങുന്ന കപ്പലാണെന്നും സജി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story