Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുരയിടത്തിന്...

പുരയിടത്തിന് തീപിടിച്ചു

text_fields
bookmark_border
കോട്ടയം: നഗരമധ്യത്തിൽ ജനവാസമേഖലക്ക്​ സമീപത്തെ രണ്ടേക്കർ . മാമ്മൻ മാപ്പിള ഹാളിന്​ പിൻവശത്തായി കത്തീഡ്രൽ ലെയ്ൻ റോഡിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. ആളൊഴിഞ്ഞ കാടുപിടിച്ചുകിടന്ന പുരയിടത്തിലെ മരങ്ങൾ, ഉണങ്ങിയ പുല്ലുകൾ, അലക്ഷ്യമായി കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും തുണിമാലിന്യങ്ങൾക്കും ആണ് തീപിടിച്ചത്. പുരയിടം പൂർണമായും തീ ആളിപ്പടർന്നത് സമീപവാസികളിൽ ആശങ്കക്ക്​ ഇടയാക്കി. വിവരമറിഞ്ഞ് കോട്ടയം അഗ്​നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. തീപിടിച്ച സ്ഥലത്തിന് സമീപത്തായി നിരവധി സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. പരിസരത്തേക്ക് തീ വ്യാപകമാകുന്നതിനുമുമ്പ്​ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായി. കോട്ടയം അഗ്​നിരക്ഷാസേന ഗ്രേഡ് എ.എസ്.ടി.ഒ റെജിമോൻ, സേനാംഗങ്ങളായ സുമിത് സുകുമാരൻ, വി. വിവേക്, നിജിൽകുമാർ, എം.കെ. രമേശ്, ഡ്രൈവർ വി.വി. വിജേഷ്, അനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. പടം: ktl fire ജനവാസമേഖലക്ക്​ സമീപത്തെ പുരയിടത്തിന് പിടിച്ച തീ അണക്കുന്ന അഗ്​നിരക്ഷാ സേനാംഗങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story