Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:37 AM IST Updated On
date_range 9 Jan 2022 5:37 AM ISTവട്ടകപ്പാറ ഇരുപത്താറാംമൈൽ റോഡ് നാടിന് സമർപ്പിച്ചു
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് പത്താം വാർഡിൽ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ഫയർസ്റ്റേഷൻ- വട്ടപ്പാറ -ഇരുപത്താറാംമൈൽ റോഡ് വാർഡ് മെംബർ സുനിൽ തേനംമാക്കൽ ഉദ്ഘാടനം ചെയ്തു. അൻസാരി വട്ടകപ്പാറയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി.ഡി.എസ് വൈസ് ചെയർപേഴ്സൻ ഷീജ ഗോപിദാസ് ,നൂർ മസ്ജിദ് പ്രസിഡന്‍റ് ടി.ഇ. നാസറുദ്ദീൻ, അൻവർഷാ കേന്നാട്ടുപറമ്പിൽ , ഷിബിലി വട്ടകപ്പാറ , നാച്ചി കോളനി ഇമാം ഷിയാസ് മൗലവി, കബീർ വട്ടകപ്പാറ, അനസ് ലത്തീഫ്, ഫൈസൽ, നൗഷാദ് തെക്കേടത്ത്, ബഷീർ കല്ലുങ്കൽ പറമ്പിൽ, സൈനബ താഹ തുടങ്ങിയവർ സംസാരിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായ പിച്ചകപ്പള്ളിമേട്- വട്ടകപ്പാറ-പ്രദേശത്ത് ഏഴുലക്ഷം രൂപ ചെലവിൽ പ്ലംബിങ് ലൈൻ പൂർത്തീകരിക്കുകയും ശേഷിക്കുന്ന സപ്ലൈ ലൈൻ അറ്റകുറ്റപ്പണിക്കായി അനുവദിച്ച അഞ്ചുലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കുകയും ചെയ്യുന്നതോടെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ സാധിക്കുമെന്നും വാർഡ് മെംബർ സുനിൽ തേനംമാക്കൽ അറിയിച്ചു. KTL WBL Vattaka Para Road inaguration റോഡ് ഉദ്ഘാടനം പഞ്ചായത്ത് അംഗം സുനിൽ തേനംമാക്കൽ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
