Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:37 AM IST Updated On
date_range 9 Jan 2022 5:37 AM ISTനദികളിലെ മണ്ണും ചളിയും നീക്കും ജലലഭ്യത ഉറപ്പാക്കും -എം.എൽ.എ
text_fieldsbookmark_border
മുണ്ടക്കയം: പ്രളയത്തെ തുടർന്ന് നീരൊഴുക്ക് തടസ്സപ്പെടുംവിധം നദികളിൽ അടിഞ്ഞ മണ്ണും ചളിയും മാലിന്യവും അടിയന്തരമായി നീക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. തദ്ദേശഭരണ നേതൃത്വത്തിലാണ് നദികളിലെ ചളിയും എക്കലും മാലിന്യങ്ങളും നീക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുന്നത്. പദ്ധതി സംബന്ധിച്ച് 11ന് വൈകീട്ട് മൂന്നിന് മുണ്ടക്കയം പഞ്ചായത്ത് കോൺഫറൻസ് നടത്തുന്ന ആലോചന യോഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രധാന നദികളായ മീനച്ചിലാർ, മണിമലയാർ, പമ്പയാർ അഴുതയാർ, പുല്ലകയാർ, എരുമേലി വലിയ തോട് എന്നിവയും ഇവയുടെ പോഷക നദികളിലും ചെറു കൈത്തോടുകളിലും സ്വാഭാവിക നീരൊഴുക്ക് നിലനിർത്തുന്നതിനാണ് നടപടി സ്വീകരിക്കുക. വാട്ടർ അതോറിറ്റിയുടെയും ജലനിധിയുടെയും ജലസ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിനും ജലസംഭരണശേഷി വർധിപ്പിക്കുന്നതിനും മുൻതൂക്കം നൽകും. കലക്ടറും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story