Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവോളിബാൾ കോർട്ടിൽ...

വോളിബാൾ കോർട്ടിൽ ഏറ്റുമുട്ടി റോഷിയും കാപ്പനും

text_fields
bookmark_border
വോളിബാൾ കോർട്ടിൽ ഏറ്റുമുട്ടി റോഷിയും കാപ്പനും
cancel
വലവൂർ: വലവൂരിലെ വോളിബാൾ കോർട്ടിൽ എത്തിയതോടെ മന്ത്രി റോഷി അഗസ്റ്റിനും മാണി സി.കാപ്പൻ എം.എൽ.എയും ചെറുപ്പക്കാരായി. രണ്ടാമത് ഖേലോ മാസ്റ്റേഴ്സ് സംസ്ഥാന വോളിബാൾ ചാമ്പ്യൻഷിപ്പിന്‍റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. മന്ത്രി ഉദ്ഘാടകനും എം.എൽ.എ അധ്യക്ഷനുമായിരുന്നു. മുൻ അന്തർദേശീയ താരം കൂടിയായ മാണി സി.കാപ്പൻ ജഴ്സി അണിഞ്ഞുകൊണ്ടായിരുന്നു എത്തിയത്. റോഷിയാകട്ടെ എത്തിയശേഷമാണ് ജഴ്സി അണിഞ്ഞത്. പ്രസംഗത്തിൽ തങ്ങളുടെ വോളിബാൾ കാലഘട്ടത്തെക്കുറിച്ചുള്ള അനുഭവങ്ങൾ ഇരുവരും പങ്കുവെച്ചു. റോഷി ഇടുക്കി ടീമിനുവേണ്ടിയും മാണി സി.കാപ്പൻ കോട്ടയം ടീമിനുവേണ്ടിയുമാണ് കളിക്കളത്തിൽ എത്തിയത്. ഇരുവരും പരസ്പരം പന്തുതട്ടി മത്സരം ഉദ്ഘാടനം ചെയ്തു. റോഷി നൽകിയ പാസ് എടുത്ത മാണി സി.കാപ്പൻ അതു തിരിച്ചു റോഷിക്കിട്ടുനൽകി. 10 മിനിറ്റോളം പന്തുതട്ടി കളിച്ചശേഷമാണ് ഇരുവരും കോർട്ടിൽനിന്ന്​ തിരികെ കയറിയത്. ഫിലിപ് കുഴികുളം, പ്രഫ. വി.കെ. സരസ്വതി, സന്തോഷ് കുര്യത്ത്, ബസി ജോയി, സുമിത്ത് ജോർജ്, പി.സി. രവി, ശ്രീരാഗം രാമചന്ദ്രൻ, ജോപ്പി ജോർജ്, അഡ്വ. സോമശേഖരൻ നായർ, അഗസ്റ്റിൻ അലക്സ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story