Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് സി.പി.ആർ പരിശീലനം

text_fields
bookmark_border
കോട്ടയം: എം.ഇ.എസ് യൂത്ത് വിങ്ങിന്‍റെ 50 വാർഷികത്തോട്​ അനുബന്ധിച്ച്​ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനമൊട്ടാകെ ആയിരത്തിലധികം വിദ്യാർഥികൾക്ക് സൗജന്യ സി.പി.ആർ സാങ്കേതിക പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കം. അത്യാഹിതങ്ങളിൽനിന്ന് ജീവൻ രക്ഷിക്കുക എന്ന കർമ പരിപാടിയുടെ ഭാഗമായ പരിശീലനത്തിന് കോട്ടയത്ത്‌ തുടക്കംകുറിച്ചു. സംസ്ഥാനതല ഉദ്​ഘാടനം സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ നിർവഹിച്ചു. എജുക്കേഷൻ ഡയറക്ടർ ഡോ. റംല ബീവി മുഖ്യാതിഥിയായിരുന്നു. യൂത്ത് വിങ്​ സംസ്ഥാന പ്രസിഡൻറ് ജബ്ബാർ ജലാൽ അധ്യക്ഷതവഹിച്ചു. യൂത്ത് വിങ്​ 50 വാർഷിക ലോഗോ പ്രകാശനം ഡോ. റഹീം ഫസൽ, ജില്ല പ്രസിഡന്‍റ് എൻജി. എം.എം. ഹനീഫിന് കൈമാറി. യൂത്ത് വിങ്​ സംസ്ഥാന ട്രഷറർ ഹംസ പട്ടാമ്പി, യൂത്ത് വിങ്​​ സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുൽ ഷരീഫ്, യൂത്ത് വിങ്​​ ജില്ല പ്രസിഡന്‍റ് ഷെഹിം വിലങ്ങുപാറ, യൂത്ത് വിങ്​​ ജില്ല കോഓഡിനേറ്റർ ഷഹാസ് പറപ്പള്ളിൽ തുടങ്ങിയവർ സംസാരിച്ചു. KTL MES- എം.ഇ.എസ് യൂത്ത് വിങ്ങിന്‍റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് സൗജന്യ സി.പി.ആർ സാങ്കേതിക പരിശീലനം നൽകുന്ന കർമപരിപാടി സംസ്ഥാന പ്രസിഡന്‍റ് ഡോ. ഫസൽ ഗഫൂർ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story