Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാലത്തിനുമുമ്പേ...

കാലത്തിനുമുമ്പേ സഞ്ചരിച്ച 'ഡോണ്ട് ടു' ശ്രദ്ധേയമാകുന്നു

text_fields
bookmark_border
മസ്റ്റ്............... ചങ്ങനാശ്ശേരി: കാലത്തിനുമുമ്പേ സഞ്ചരിച്ച ചിന്തയില്‍ ലത്തീഫ് മുല്ലശ്ശേരി എഴുതി തീര്‍ത്തത് വരാനിരുന്ന മഹാദുരന്തത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച്. കോവിഡ് മഹാമാരി ലോകത്തെ ഞെട്ടിവിറപ്പിക്കുന്നതിന് മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പാണ് ലത്തീഫ് മുല്ലശ്ശേരിയുടെ 'ഡോണ്ട് ടു' എന്ന ഹ്രസ്വസിനിമയിറങ്ങുന്നത്. ദുശ്ശീലങ്ങൾ അകറ്റുക, അകലം പാലിക്കുക, വൃത്തിയായിരിക്കുക തുടങ്ങിയ മുന്നറിയിപ്പ്​ നല്‍കുന്ന 2016ല്‍ ഇറങ്ങിയ സിനിമ കോവിഡ് മഹാമാരി മുന്നില്‍ കണ്ടത് എഴുതിയതാണെന്ന് ആ സിനിമ കണ്ടവര്‍ സമ്മതിച്ചുപോകും. കോവിഡ്​ വ്യാപിക്കുന്നതിനു മൂന്നുവര്‍ഷം മുമ്പ് ഡിലൈറ്റ് വിഷന്‍ അവതരിപ്പിച്ച 'ഡോണ്ട് ടു' എന്ന ടെലിഫിലിമില്‍ ഒരു തിരുമേനിയുടെ യാത്ര പശ്ചാത്തലമാക്കി വൃത്തികേടുകളും ദുശ്ശീലങ്ങളും ഒരു പരിധി വരെ മാറ്റാന്‍ മനുഷ്യരെ ബോധവത്​കരിക്കുന്നതാണ് പ്രമേയം. തനിമ കലാസാഹിത്യ വേദി ചങ്ങനാശ്ശേരി ചാപ്റ്ററിന്‍റെ നേതൃത്വത്തിലാണ്​ അല്‍ഇഹ്‌സാന്‍ സെന്‍ററില്‍ ചങ്ങനാശ്ശേരി ചാപ്റ്റർ പ്രസിഡൻറ് ലത്തീഫ് മുല്ലശ്ശേരി കഥയെഴുതി സംവിധാനം ചെയ്ത 'ഡോണ്ട് ടു' സിനിമയുടെയും 'നവംബര്‍ 14 ഇന്ന് ശിശുദിനം' സിനിമയുടെയും പ്രദര്‍ശനം നടന്നത്​. നോവലിസ്റ്റും നിരൂപകനുമായ കെ.കെ. പടിഞ്ഞാറേപ്പുറം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ചങ്ങനാശ്ശേരി വാസുക്കുട്ടൻ അധ്യക്ഷതവഹിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ മാത്യു പോള്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. മോഹന്‍ ഡി.കുറിച്ചി നേതൃത്വം വഹിച്ച സിനിമ ചര്‍ച്ചയില്‍ ജോസഫ് പായിക്കാടന്‍, ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡന്‍റ്​ പി.എ. ഹനീസ്, ദാസ് മിത്ര, നൗഷ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story