Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 5:30 AM IST Updated On
date_range 6 Aug 2021 5:30 AM ISTഅര്‍ഹമായ സംവരണംവേണം -വിശ്വകര്‍മ സഭ
text_fieldsbookmark_border
പൊന്‍കുന്നം: സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് മെഡിക്കല്‍ പ്രവേശനത്തിന് അഖിലേന്ത്യ േക്വാട്ടയില്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ കേരള വിശ്വകര്‍മസഭ സ്വാഗതം ചെയ്തു. കേരളത്തിലെ ജനസംഖ്യയില്‍ അഞ്ചാം സ്ഥാനത്തുള്ള വിശ്വകര്‍മജര്‍ക്ക് വിദ്യാഭ്യാസ-ഉദ്യോഗ സംവരണത്തില്‍ അര്‍ഹമായ പ്രാതിനിധ്യം വേണം. അതിനായി പ്രത്യേക പഠനം നടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയാറാകണം. വിശ്വകര്‍മ സമുദായത്തിന് നീതിനിഷേധം തുടര്‍ന്നാല്‍ കോടതിയെ സമീപിക്കേണ്ടിവരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. സംസ്ഥാന എക്‌സിക്യൂട്ടിവ് ഓണ്‍ലൈനായി കൂടിയ യോഗത്തില്‍ സംസ്ഥാന പ്രസിഡൻറ്-ഇന്‍ ചാര്‍ജ് കെ.കെ. ഹരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് കെ. രാമദാസന്‍ ആചാരി ഉദ്ഘാടനം നിര്‍വഹിച്ചു. രക്ഷാധികാരി എം.കെ. ദാസപ്പന്‍, വര്‍ക്കിങ് പ്രസിഡൻറ് അഡ്വ. സതീഷ് ടി. പത്മനാഭന്‍, വൈസ് പ്രസിഡൻറ് പ്രഭാകരന്‍ വലിയോറ, ജനറല്‍ സെക്രട്ടറി എ.കെ. വിജയനാഥ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story