Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൃക്കകൾ തകരാറിലായ...

വൃക്കകൾ തകരാറിലായ യുവാവിന്​ നാടി​െൻറ സഹായഹസ്തം

text_fields
bookmark_border
വൃക്കകൾ തകരാറിലായ യുവാവിന്​ നാടി​െൻറ സഹായഹസ്തം
cancel
വൃക്കകൾ തകരാറിലായ യുവാവിന്​ നാടി​ൻെറ സഹായഹസ്തം ചങ്ങനാശ്ശേരി: വൃക്കകൾ തകരാറിലായ യുവാവിന് നാടി​ൻെറ സഹായഹസ്തം. നഗരസഭ 10ാം വാര്‍ഡ് ഫാത്തിമാപുരം ചാവടി വീട്ടില്‍ ടോമിച്ച​ൻെറ മകന്‍ ടോണി വര്‍ഗിസാണ്​ (27) വൃക്കകൾ തകരാറിലായി ചികിത്സയിലുള്ളത്. വൃക്ക മാറ്റി​െവയ്ക്കല്‍ ശസ്ത്രക്രക്കെും തുടര്‍ചികിത്സക്കുമായി 15 ലക്ഷം രൂപയാണ്​ വേണ്ടിയിരുന്നത്​. എന്നാൽ, നാട്ടുകാരുടെ കൂട്ടായ്​മയിൽ 20 ലക്ഷം രൂപ സ്വരൂപിക്കാനായി. ചങ്ങനാശ്ശേരി നഗരസഭയുടെ 10, 11, 12, 15, 16, 17, 18 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ്​ കഴിഞ്ഞ ഒരുമാസമായി 'ടോണി ജീവന്‍ രക്ഷാസമിതി' രൂപവത്​കരിച്ച് പ്രവര്‍ത്തനം നടത്തിയത്. പ്രത്യാശ ഡയറക്ടര്‍ ഫാ. സെബാസ്​റ്റ്യന്‍ പുന്നശ്ശേരി പ്രവര്‍ത്തനങ്ങള്‍ക്ക്​ നേതൃത്വം നൽകി. ഏഴ് വാര്‍ഡുകളിലായി 25 സ്‌ക്വാഡുകളിലായി ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകര്‍ ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക്​ രണ്ടുവരെ പ്രദേശത്തെ എല്ലാ വീടുകളും സന്ദര്‍ശിച്ച് ധനസമാഹരണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story