Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലായിൽ...

പാലായിൽ മനസ്സുതുറക്കാതെ പിണറായി; സീറ്റെണ്ണം വർധിപ്പിക്കണമെന്നും നിർദേശം

text_fields
bookmark_border
കോട്ടയം: പാലാ സീറ്റിനെചൊല്ലി തർക്കം തുടരുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയ​ൻെറ സാന്നിധ്യത്തിൽ സി.പി.എം ജില്ല സെക്ര​ട്ടേറിയറ്റ്​ യോഗം. കോട്ടയത്ത്​ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചേ മതിയാകൂവെന്ന്​ വ്യക്തമാക്കിയ അദ്ദേഹം, കേരള കോൺഗ്രസ്​ എമ്മിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും നിർദേശിച്ചു. പാലാ സീറ്റി​ൻെറ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും പിണറായി യോഗത്തിൽ വ്യക്തമാക്കിയതായാണ്​ സൂചന. കാപ്പ​ൻെറ പ്രസ്​താവനകൾ കാര്യമാക്കേണ്ടതില്ല. സീറ്റി​ൻെറ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്​ എല്‍.ഡി.എഫ്​ സംസ്ഥാന സമിതിയാണ്. ഇതിനുമുമ്പേ പരസ്യവിവാദമുണ്ടായതിലെ അതൃപ്തിയും പിണയായി യോഗത്തില്‍ പങ്കു​െവച്ചതായാണ്​ വിവരം. പാലാ ചർച്ചയിൽ സെക്ര​ട്ടേറിയറ്റിലെ ഭൂരിഭാഗംപേരും കാപ്പന്​ ഏതിരായ നിലപാട്​ സ്വീകരിച്ചത്​. കാപ്പൻ യു.ഡി.എഫുമായി ധാരണയുണ്ടാക്കിയതായുള്ള സംശയവും ചിലർ ഉയർത്തി. പാലായിൽ എൻ.സി.പിക്കോ കാപ്പ​േനാ ശക്തിയില്ലെന്ന്​ ജില്ല നേതൃത്വം പിണറായിയെ അറിയിച്ചു. കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുന്നതാകും ഉചിതമെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. എന്നാൽ, ഒരു മുതിർന്ന നേതാവ്​ വിജയിച്ചയാളെ മാറ്റുന്നത്​ ശരിയല്ലെന്ന നിലപാട്​ സ്വീകരിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും തുടരാന്‍ കഴിയണം. കാഞ്ഞിരപ്പള്ളി സീറ്റിൽ സി.പി.ഐയുടെ പിടിവാശി നിലനിൽക്കി​െല്ലന്ന്​ പരോക്ഷമായി വ്യക്തമാക്കിയ പിണറായി വിട്ടുനൽക്കുന്ന സീറ്റുകൾക്ക്​ പകരം നൽകാൻ കഴിയുമെങ്കിൽ അതും ആലോചിക്കുമെന്ന്​ സൂചിപ്പിച്ചു. പൂഞ്ഞാറിൽ ​പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും നിർ​േദശിച്ചു. ഒരുമണിക്കൂർ നീളുന്ന യോഗത്തിൽ ജില്ലയിലെ വിവിധ മണ്ഡല സാധ്യതകളും യോഗം വിലയിരുത്തി. നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴുസീറ്റ്​ നേടാനാകുമെന്ന്​​ ജില്ല നേതൃത്വം പിണറായിയെ അറിയിച്ചതായാണ്​ വിവരം. അതേസമയം, സംസ്ഥാന തലത്തിലുള്ള കോഓഡിനേഷന്‍ കമ്മിറ്റിയാണ്​ സീറ്റ് വിഭജന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന്​ ജില്ല സെക്രട്ടറി വി.എന്‍. വാസവന്‍ മാധ്യമങ്ങളോട്​ പറഞ്ഞു. പാലാ സീറ്റ് യോഗത്തിൽ ചര്‍ച്ചയായില്ലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story