Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഡി. ശിൽപ ചുമതലയേറ്റു

ഡി. ശിൽപ ചുമതലയേറ്റു

text_fields
bookmark_border
കോട്ടയം: ജില്ല പൊലീസ്​ മേധാവിയായി . ചരിത്രത്തിലാദ്യമായാണ് കോട്ടയം ജില്ല പൊലീസി​ൻെറ തലപ്പത്തേക്ക്​ വനിതയെത്തു​ന്നത്​. സുഗമമായ തെരഞ്ഞെടുപ്പ്​ പ്രക്രിയക്ക്​ മേല്‍നോട്ടം വഹിക്കുകയെന്നതാണ്​ ജില്ലയിലെ പ്രഥമ ദൗത്യമായി കാണുന്നതെന്ന്​ ചുമതലയേറ്റശേഷം ശില്‍പ പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാന്‍ ഊര്‍ജിത കര്‍മ പദ്ധതികള്‍ ആവിഷ്‌കരിക്കണം. ജില്ലയെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും പഠിച്ച ശേഷമേ തുടര്‍പദ്ധതികളെക്കുറിച്ച്​ പറയാനാകൂ. കലക്ടര്‍, പൊലീസ് മേധാവി, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​, നഗരസഭ അധ്യക്ഷ എന്നിവരെല്ലാം വനിതകളായി വരുന്നത്​ സന്തോഷം നിറഞ്ഞ കാര്യമാണ്. കേരളത്തിലാണ്​ ഇത്തരത്തിൽ വനിതക​ൾക്ക്​ കൂടുതൽ അവസരങ്ങള്‍ ലഭിക്കുന്നത്​. ഇത്​ വലിയ കാര്യമായി ​കാണേണ്ടതില്ല. സ്​ത്രീകൾ ഇന്ന്​ എല്ലാരംഗങ്ങളിലും സജീവമാണെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ എം.ജി സന്ദര്‍ശനമായിരുന്നു പുതിയ ജില്ല പൊലീസ് മേധാവിയുടെ ആദ്യ ഔദ്യോഗിക ചുമതല. തിങ്കളാഴ്​ച രാവിലെ ചുമതലയേറ്റതിനു പിന്നാലെ മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട്​ തരക്കിലുമായി. നേര​േത്ത കാസർകോട്​, കണ്ണൂർ ജില്ലകളിൽ എ.എസ്​.പിയായി സേവനം അനുഷ്ഠിച്ച ശിൽപ 2020 ജൂണിൽ കാസർകോട്​ ജില്ലയുടെ പ്രഥമ വനിത പൊലീസ് മേധാവിയായി ചുമതലയേറ്റു. ഇവിടെനിന്നാണ്​ കോട്ടയത്തേക്ക് എത്തുന്നത്​. ബംഗളൂരു എച്ച്.എസ്.ആർ. ലേ ഔട്ട് സ്വദേശിയായ ശിൽപ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബംഗളൂരുവില്‍ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന ആനന്ദാണ്​ ഭര്‍ത്താവ്. മകള്‍ ഐറ ബംഗളൂരുവില്‍ പഠിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story