Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവനിത മുഖ്യമന്ത്രി മുതൽ...

വനിത മുഖ്യമന്ത്രി മുതൽ സിനിമ ഡയലോഗ്​ വരെ; വിദ്യാർഥികളെ കേട്ട്​ മുഖ്യമന്ത്രി

text_fields
bookmark_border
കോട്ടയം: എം.ജി സർവകലാശാല കാമ്പസിലെ സംവാദത്തിൽ മുഖ്യമന്ത്രിയെ കാത്തിരുന്നത്​ കേരളത്തിന്​ എന്തുകൊണ്ടാണ്​ വനിത മുഖ്യമന്ത്രി ഉണ്ടാവാതിരുന്നതെന്ന ചോദ്യം തുടങ്ങി 'മാസ്​റ്റർ' തമിഴ് ​സിനിമയിലെ ഡയലോഗ്​ വരെ. വിദ്യാഭ്യാസ വിഷയങ്ങൾക്ക്​ പുറമെ സ്ത്രീകൾ, ഭിന്നശേഷിക്കാർ, ട്രാൻസ്​ജൻഡേഴ്​സ്​ എന്നിവരുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്​ വിദ്യാർഥികൾ മുന്നോട്ടുവെച്ചത്​. അനുമോൾ ഒൗസേഫ്​ ആണ്​​ എന്തുകൊണ്ടാണ്​ കേരളത്തിന്​ വനിത മുഖ്യമന്ത്രി ഇല്ലാതെ പോയി എന്ന്​ ചോദിച്ചത്​. സാനിറ്ററി പാഡി​ൻെറ കവറുമായാണ്​ അനുമോൾ പോഡിയത്തിനടുത്തേക്ക്​ എത്തിയത്​. പാഡ്​ ഉയർത്തിക്കാണിച്ച അനുമോൾ ഇതിന്​ വലിയ ചെലവാണെന്നും ചൂണ്ടിക്കാട്ടി. വിദ്യാർഥിനികൾക്ക്​ ആർത്തവ സമയത്ത്​ ഹാജരോടുകൂടിയ അവധി അനുവദിക്കണമെന്ന അനീഷി​ൻെറ ആവശ്യം കൈയടികളോടെയാണ്​ സദസ്സ്​​ സ്വീകരിച്ചത്​. സ്​കൂളുകളിലെ ഷീ പാഡ്​ സ്​കീം കോളജ്​ തലത്തിൽകൂടി വ്യാപിപ്പിക്കണമെന്ന്​ ശ്വേത മറിയം ആവശ്യപ്പെട്ടു. എൽ.ജി.ബി.ടി കമ്മ്യൂണിറ്റിക്കുവേണ്ടി സംസാരിച്ച തീർഥ​ സാർവിക ട്രാൻസ്​ജൻഡർ എന്ന പദം ഇല്ലെന്നും ട്രാൻസ്​ജൻഡർ പേഴ്​സൻ അല്ലെങ്കിൽ ട്രാൻസ്​ജൻഡർ കമ്മ്യൂണിറ്റി എന്ന പദം ഉപയോഗിക്കണമെന്നും ചൂണ്ടിക്കാട്ടി. ഭിന്നലിംഗം, മൂന്നാംലിംഗം എന്നുവിളിക്കുന്നത്​ നിരോധിക്കണം. കായിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിദ്യാർഥികളിലേക്കെത്തിക്കാൻ ​േപ്രാജക്​ട്​ സ്​പോർട്​സ്​ സൻെറർ ആരംഭിക്കണമെന്ന നിർദേശം മുന്നോട്ടുവെച്ച അഭിനവ്​ ഷൈജുവാണ്​ നിർദേശങ്ങൾ നടപ്പായാൽ 'വി കാൾ യു മാസ്​റ്റർ' എന്ന് മാസ്​റ്റർ സിനിമയിലെ സംഭാഷണം പറഞ്ഞ്​ അവസാനിപ്പിച്ചത്​. വിദ്യാർഥികളുടെ ചോദ്യങ്ങളായിരുന്നു ആദ്യ​െസഷനിൽ. തുടർന്ന്​ മുഖ്യമന്ത്രി ചോദ്യങ്ങൾക്ക്​ ഒരുമിച്ച്​ മറുപടി നൽകുകയായിരുന്നു. തെരഞ്ഞെടുത്ത 24 വിദ്യാർഥികളാണ്​ ആശയങ്ങൾ പങ്ക​ുവെച്ചതും ചോദ്യങ്ങളുന്നയിച്ചതും. ബാക്കിയുള്ളവർ എഴുതിനൽകി. മുഖ്യമന്ത്രി സംസാരം അവസാനിപ്പിച്ച്​ നന്ദിപറഞ്ഞശേഷം ചോദ്യം ചോദിക്കാനെഴുന്നേറ്റ വിദ്യാർഥിനിയെ 'ഇനി ഒരുചോദ്യമില്ല. അവസാനിച്ചു' എന്നുപറഞ്ഞ്​ വിലക്കുകയും ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story