Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 5:31 AM IST Updated On
date_range 9 Feb 2021 5:31 AM ISTതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കി കേരള കോൺഗ്രസ് എം
text_fieldsbookmark_border
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കുന്നതിനും വോട്ടർമാരിൽനിന്ന് നിർദേശങ്ങൾ സ്വീകരിക്കുന്നതിനുമായി കേരള കോൺഗ്രസ് എം പാർട്ടി ജില്ല നേതൃത്വത്തിൻെറ തീരുമാനപ്രകാരം ജില്ലയിൽ ഉടനീളം പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. ബൂത്ത് യോഗങ്ങൾക്കും വാഹനപ്രചാരണജാഥക്കും ശേഷം കടുത്തുരുത്തിയിലെ മോനിപ്പള്ളിയിൽ നടത്തിയ ജില്ലതല വിശദീകരണയോഗം പാർട്ടി ചെയർമാൻ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തു. തുടർന്ന് യുവജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് പാലായിലെ മുത്തോലിയിൽ ജോസ് കെ.മാണിയുടെ സാന്നിധ്യത്തിൽ ജില്ലതല യുവജന സമ്മേളനവും ചർച്ച ക്ലാസും നടത്തി. തുടർപ്രവർത്തണമെന്ന നിലയിൽ 10ന് രാവിലെ കോട്ടയം ഹെഡ്പോസ്റ്റ് ഓഫിസിന് മുന്നിൽ പാചക വിലവർധനക്ക് എതിരെ പാർട്ടിപ്രവർത്തകർ ധർണ നടത്തും. അതേദിവസം നാലിന് കാഞ്ഞിരപ്പള്ളിയിൽ മണ്ഡലം ചർച്ച ക്ലാസും നടത്തും. കൂടാതെ 11ന് ചങ്ങനാശ്ശേരിയിൽ നടത്തുന്ന വികസന സന്ദേശയാത്രയുടെ സമാപനസമ്മേളനം ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യും. 12ന് കോട്ടയത്ത് ലോയേഴ്സ് കോൺഗ്രസ് സമ്മേളനവും 13, 14 തീയതികളിൽ കോട്ടയത്ത് മണ്ഡലം കൺവെൻഷനുകളും നടത്തും. 18,19 തീയതികളിൽ ജില്ലയിൽ നടത്തുന്ന എൽ.ഡി.എഫ് ജാഥയുടെ വിജയത്തിനുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനായി 13, 14 തീയതികളിൽ ജില്ലയിലെ എല്ലാ മണ്ഡലം കമ്മിറ്റികളും കൂടുമെന്ന് പാർട്ടി ജില്ല പ്രസിഡൻറ് സണ്ണി തെക്കേടം ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല എന്നിവർ അറിയിച്ചു. പൂഞ്ഞാർ, വൈക്കം, ഏറ്റുമാനൂർ നിയോജകമണ്ഡലങ്ങളിലെ ബൂത്ത്തല ചർച്ചകളും കൺെവൻഷനുകളും 30 തീയതിക്കുള്ളിൽ പൂർത്തീകരിക്കുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story