Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 5:31 AM IST Updated On
date_range 9 Feb 2021 5:31 AM ISTചങ്ങനാശ്ശേരി പിടിക്കാൻ ഇടത്തും വലത്തും 'പോരാട്ടം'
text_fieldsbookmark_border
ചങ്ങനാശ്ശേരി പിടിക്കാൻ ഇടത്തും വലത്തും 'പോരാട്ടം' വികസന സെമിനാർ മുതൽ പദയാത്രവരെ കോട്ടയം: സീറ്റുറപ്പിക്കാൻ വികസന സെമിനാർ മുതൽ പദയാത്രവരെ, ഒപ്പം പാരമ്പര്യവാദങ്ങളും... ചങ്ങനാശ്ശേരിക്കായി മുന്നണികളിൽ കനത്ത 'പോരാട്ടം'. ചങ്ങനാശ്ശേരിയെ 40 വർഷം നിയമസഭയിൽ പ്രതിനിധാനം ചെയ്ത സി.എഫ്. തോമസ് മറഞ്ഞതോടെതാണ് സ്ഥാനാർഥിമോഹികൾ കൂട്ടത്തോടെ രംഗത്തുള്ളത്. കേരള കോൺഗ്രസിലെ പിളർപ്പിൽ സി.എഫ്. തോമസ് ജോസഫിനൊപ്പമായിരുന്നു നിലയുറപ്പിച്ചതെന്നതിനാൽ യു.ഡി.എഫിൽ ഇവർ തമ്മിലാണ് സീറ്റിനായി കൂട്ടയിടി. ഇതിനിടെ, പി.ജെ. ജോസഫ് സാധ്യതപ്പട്ടിക പ്രഖ്യാപിക്കുകയും ചെയ്തതോടെ മത്സരം മുറുകി. സി.എഫ്. തോമസിൻെറ മകൾ സിനി തോമസ്, സി.എഫിൻെറ സഹോദരൻ സാജൻ ഫ്രാൻസിസ്, വി.ജെ. ലാലി, കെ.എഫ്. വർഗീസ് എന്നിവരാണ് ജോസഫിൻെറ പട്ടികയിൽ കയറിക്കൂടിയിരിക്കുന്നത്. ഇതിനിടെ, ഒപ്പം 'മത്സരിക്കുന്നവരെ' പിന്നിലാക്കാൻ ജോസഫ് വിഭാഗം സംസ്ഥാന ട്രഷറർകൂടിയായ കെ.എഫ്. വർഗീസ് 'വിഷൻ -2025' എന്ന പേരിൽ ചങ്ങനാശ്ശേരി വികസനശിൽപശാലയും സംഘടിപ്പിച്ചു. പിന്നാലെ കുടുംബപാരമ്പര്യം ഉയർത്തി സാജൻ ഫ്രാൻസിസ് മത്സരിക്കാൻ തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയതായും പാർട്ടിയുടെ അനുമതിക്ക് കാക്കുകയാണെന്നും പ്രഖ്യാപിച്ചു. വർഷങ്ങളായി ജോസഫിനൊപ്പം നിലയുറപ്പിച്ചിട്ടുള്ള വി.ജെ. ലാലി തികഞ്ഞ പ്രതീക്ഷയിൽ ഭവന സന്ദര്‍ശനത്തിലാണ്. പ്രമുഖരെ ഒരുവട്ടം സന്ദർശിച്ചു കഴിഞ്ഞു. ഇതിനിടെ, കോൺഗ്രസ് നേതാക്കളും ചങ്ങനാശ്ശേരിക്ക് വട്ടംചുറ്റുന്നുണ്ട്. ഇരിക്കൂറില്‍നിന്ന് കോട്ടയത്തേക്ക് മടങ്ങിയെത്തിയ മുതിര്‍ന്ന നേതാവ് കെ.സി. ജോസഫാണ് പട്ടികയിലെ മുമ്പൻ. എന്നാൽ, ആദ്യഘട്ടത്തിലുണ്ടായിരുന്ന ആവേശം ഇപ്പോഴിെല്ലന്നാണ് േകാൺഗ്രസുകാർതന്നെ പറയുന്നത്. മികച്ച അഭിപ്രായമുള്ള ഡോ. അജീഷ് ബെന്‍ മാത്യൂസിന് അവസരമെന്ന മുറവിളിയും ഉയരുന്നുണ്ട്. കോട്ടയം ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പും ചങ്ങനാശ്ശേരിക്ക് കണ്ണെറിയുന്നു. പദയാത്ര പ്രഖ്യാപിച്ചാണ് കേരള കോൺഗ്രസ്-എം ഉന്നതാധികാരസമിതി അംഗം ജോബ് മൈക്കിൾ ഇടത്കുപ്പായം ലക്ഷ്യമിട്ട് രംഗത്തിറങ്ങിയത്. നാലുദിവസം നീളുന്ന പദയാത്ര തിങ്കളാഴ്ച റോഷി അഗസ്റ്റിൻ എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തതെങ്കിൽ സമാപനത്തിന് ജോസ് കെ. മാണി എത്തും. ഇതിനിടെ, ജോബ് മൈക്കിളിനെ വെട്ടാൻ ജോസ് കെ. മാണിയുെട വിശ്വസ്തനായി മാറിയ പഴയ സി.പി.എമ്മുകാരൻ പ്രമോദ് നാരായണൻെറ പേര് ഒരുവിഭാഗം സജീവമാക്കുന്നുണ്ട്. അതിനിടെ, കഴിഞ്ഞ തവണ മത്സരിച്ച ജനാധിപത്യ കോൺഗ്രസ് ചങ്ങനാശ്ശേരിക്കായി രംഗത്തുണ്ട്. കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിൽ തോറ്റ ഡോ.കെ.സി. ജോസഫിന് വീണ്ടും അവസരമെന്ന ആവശ്യം ഇവർ പിണറായി വിജയനെ അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം കാഞ്ഞിരപ്പള്ളി വിട്ടുകൊടുത്താൽ പകരം സി.പി.ഐ ചങ്ങനാശ്ശേരി, പൂഞ്ഞാർ മണ്ഡലങ്ങളിലൊന്ന് ആവശ്യപ്പെടുമെന്ന സൂചനകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story