Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകീരിയെ പിടികൂടി...

കീരിയെ പിടികൂടി കറിവെക്കാന്‍ ശ്രമിച്ചയാള്‍ അറസ്​റ്റില്‍

text_fields
bookmark_border
വൈക്കം: കീരിയെ പിടിച്ച് കറിവെക്കാന്‍ ശ്രമിച്ചയാള്‍ അറസ്​റ്റില്‍. വൈക്കം ഉദയനാപുരം മൂലയില്‍ നവീന്‍ ജോയിയാണ്​(48) വനം വകുപ്പി​ൻെറ പിടിയിലായത്. നവീന്‍ കീരിയെ ​െകാന്ന്​ കറിവെക്കാന്‍ ശ്രമിക്കുന്നതായി വനം വകുപ്പിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് എരുമേലി ഫോറസ്​റ്റ്​ ഡിവിഷനില്‍നിന്ന്​ പ്രത്യേക സംഘം നവീ​ൻെറ വീട്ടിലെത്തി പരിശോധന നടത്തി. പരിശോധനയില്‍ ഇയാള്‍ കീരിയെ കറിവെക്കാന്‍ ശ്രമിക്കുകയായിരു​െന്നന്ന് സെക്​ഷന്‍ ഫോറസ്​റ്റ്​ ഓഫിസര്‍ കെ.എസ്. ജയപ്രകാശ് പറഞ്ഞു. കീരിയുടെ സാമ്പിളുകള്‍ വിദഗ്ധപരിശോധനക്ക്​ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. വന്യജീവിസംരക്ഷണ നിയമപ്രകാരം അറസ്​റ്റ്​ ചെയ്ത നവീനെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബീറ്റ് ഫോറസ്​റ്റ്​ ഓഫിസര്‍മാരായ ബിപിന്‍ കെ. ചന്ദ്രന്‍, ജോസഫ്, ഫോറസ്​റ്റ്​ വാച്ചര്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തി​െല സംഘമാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story