Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനൃത്ത പ്രതിഭക്ക്​...

നൃത്ത പ്രതിഭക്ക്​ അക്ഷരവീട്​ സമർപ്പണം ഇന്ന്​

text_fields
bookmark_border
പത്തനംതിട്ട: മാധ്യമം ദിനപത്രവും അഭിനേതാക്കളുടെ സംഘടനയായ അമ്മയും യൂനിമണിയും എൻ.എം.സി ഗ്രൂപ്പും സംയുക്തമായി നിർമിച്ചുനൽകുന്ന 'ഠ' അക്ഷര വീടി​ൻെറ സമർപ്പണം ശനിയാഴ്​ച നടക്കും. പന്തളം കുരമ്പാല സൗത്ത്​ സ്​നേഹഭവനിൽ പത്താം ക്ലാസ്​ വിദ്യാർഥിനിയും നൃത്ത പ്രതിഭയുമായ സുനു സാബുവിനുള്ള സ്​നേഹാദരമായാണ്​​ വീട്​ സമർപ്പിക്കുന്നത്​. ജില്ലയിലെ പ്രഥമ അക്ഷര വീട്​ സമർപ്പണമാണിത്​. രാവിലെ 11ന്​ അക്ഷരവീട്​ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി എം.എം. മണി അക്ഷര വീട്​ സമർപ്പണം ഉദ്​ഘാടനവും പ്രശസ്​തിപത്രം ​ൈകമാറലും നിർവഹിക്കും. 'മാധ്യമം' സി.ഇ.ഒ പി.എം. സാലിഹ്​ അധ്യക്ഷത വഹിക്കും. ആ​േൻറാ ആൻറണി എം.പി സുനു സാബുവിനെ പൊന്നാടയണിയിച്ച്​ ആദരിക്കും. ചിറ്റയം ഗോപകുമാർ എം.എൽ.എ അക്ഷര ഫലകം ​ൈകമാറും. 'അമ്മ' പ്രതിനിധി കൈലാഷ് അക്ഷരവീട്​ സ്​​േനഹ സന്ദേശം നൽകും. പന്തളം നഗരസഭ ചെയർപേഴ്​സൻ സുശീല സന്തോഷ്​, പന്തളം കൊട്ടാരം നിർവാഹക സമിതി അംഗം പി. ശശികുമാർ വർമ, നഗരസഭ കൗൺസിലർ അംബിക രാജേഷ്​​, അക്ഷര വീട്​ സ്വാഗതസംഘം ചെയർമാൻ രഘു പെരുമ്പുളിക്കൽ, കടക്കാട്​ മുസ്​ലിം ജമാ അത്ത്​ ഇമാം കെ.എ. അമീൻ ബാഖവി, പറന്തൽ സൻെറ്​ ജോർജ്​ ഓർത്തഡോക്​സ്​ അരമനപ്പള്ളി വികാരി ഫാ. ജോർജ്​ കോശി, ഫെഡറേഷൻ ഓഫ്​ ​െറസിഡൻറ്​സ്​ അസോസിയേഷൻ പ്രസിഡൻറ്​ ചെറുവള്ളി ഗോപകുമാർ, ആനന്ദപ്പള്ളി സൻെറ്​ മേരീസ്​ പള്ളി വികാരി ഫാ. ഫിലിപ്പോസ്​ ദാനിയേൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പന്തളം യൂനിറ്റ്​ പ്രസിഡൻറ്​ എ.ജെ. ഷാജഹാൻ, 'മാധ്യമം' ജില്ല രക്ഷാധികാരി ഹബീബ്​ മസൂദ്​, നാഗേശ്വര നൃത്തവിദ്യാലയം ഡയറക്​ടർ നാഗലക്ഷ്​മി എസ്​.​ കുറുപ്പ്​, ഹാബിറ്റാറ്റ്​ ഗ്രൂപ്​ എൻജിനീയർ വി. വിനോദ്​കുമാർ തുടങ്ങിയവർ സംബന്ധിക്കും. 'മാധ്യമം' റീജനൽ മാനേജർ വി.എസ്.​ സലീം സ്വാഗതം പറയും. ശരീരത്തിൽ ഘടിപ്പിച്ച ഇൻസുലിൻ പമ്പുമായി വേദികളിൽ നിറഞ്ഞാടുന്ന സുനു സാബു നാടോടി നൃത്തത്തിൽ സംസ്​ഥാന സ്​കൂൾ കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാംസ്​ഥാനം അടക്കം നിരവധി പുരസ്​കാരങ്ങൾ നേടിയിട്ടുണ്ട്​. ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്ത ഇനങ്ങളിലും വൈദഗ്​ധ്യം തെളിയിച്ചിട്ടുണ്ട്​. വാരിക്കൂട്ടിയ ട്രോഫികളും സമ്മാനങ്ങളും സൂക്ഷിച്ചുവെക്കാനുമുള്ള ഇടം കൂടിയാണ് സുനുവിന്​ അക്ഷരവീടിലൂടെ ലഭിക്കുന്നത്. ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലാണ്​ സുനുവും മാതാപിതാക്കളും ജ്യേഷ്​ഠത്തിയും താമസിച്ചുവന്നത്​. മലയാളത്തിലെ അക്ഷരങ്ങളുടെ പേരിലാണ്​ പ്രതിഭകൾക്ക്​ ഭവനങ്ങൾ നിർമിച്ച്​ സമർപ്പിക്കുന്നത്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story