Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎരുമേലി ചന്ദനക്കുടം...

എരുമേലി ചന്ദനക്കുടം നാളെ

text_fields
bookmark_border
എരുമേലി: മതസൗഹാർദത്തി​ൻെറ പ്രതീകമായ എരുമേലി ചന്ദനക്കുട മഹോത്സവം ഞായറാഴ്ച നടക്കും. തിങ്കളാഴ്ച നടക്കുന്ന ചരിത്രപ്രസിദ്ധ എരുമേലി പേട്ടതുള്ളലിന് ഐക്യദാർഢ്യമായാണ് ചന്ദനക്കുട മഹോത്സവം നടക്കുക. എരുമേലി മഹല്ല​ മുസ്​ലിം ജമാഅത്തി​ൻെറ നേതൃത്വത്തിലാണ് ചന്ദനക്കുട മഹോത്സവം നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചന്ദനക്കുടം നടക്കുകയെന്ന് ജമാഅത്ത് പ്രസിഡൻറ്​ പി.എച്ച്. ഷാജഹാൻ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് ജമാഅത്ത് ഭാരവാഹികളും അമ്പലപ്പുഴ പേട്ടസംഘവുമായി ജമാഅത്ത് ഹാളിൽ സൗഹൃദ സംഗമം നടക്കും. വൈകീട്ട് ഏഴിന് ഒരു ആനയുടെ അകമ്പടിയോടെ പള്ളിയങ്കണത്തിൽനിന്ന്​ ചന്ദനക്കുട മഹോത്സവം ആരംഭിക്കും. തുടർന്ന് കൊച്ചമ്പലം, വലിയമ്പലം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് 10 ഓടെ പള്ളിയങ്കണത്തിൽ തിരിച്ചെത്തുന്നതോടെ ചന്ദനക്കുട മഹോത്സവത്തിന് കൊടിയിറങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story