Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:30 AM IST Updated On
date_range 8 Jan 2021 5:30 AM ISTറബർകൃഷി വികസന പദ്ധതി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തണം -റബർ ഡീലേഴ്സ് ഫെഡറേഷൻ
text_fieldsbookmark_border
കോട്ടയം: റബർ ബോർഡിൻെറ നിയന്ത്രണത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രണ്ടുലക്ഷം ഹെക്ടർ സ്ഥലത്ത് നടപ്പാക്കുന്ന റബർ കൃഷി വികസന പദ്ധതി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ലഭ്യമാക്കണമെന്ന് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ പ്രസിഡൻറ് ജോർജ് വാലി, ജനറൽ സെക്രട്ടറി ബിജു പി. തോമസ് എന്നിവർ ആവശ്യപ്പെട്ടു. പതിനായിരം കോടിയോളം രൂപ അടങ്കൽ തുക വരുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പ്രായമായ ആദായം കുറഞ്ഞ മരങ്ങൾ വെട്ടിമാറ്റി അത്യുൽപാദന ശേഷിയുള്ള പുതിയ ഇനം മരങ്ങൾ കൃഷി ചെയ്താൽ അഞ്ചുവർഷം മുതൽ ഏഴുവർഷത്തിനുള്ളിൽ രാജ്യത്തിന് ആവശ്യമായ മുഴുവൻ റബറും ഉൽപാദിപ്പിക്കാൻ കഴിയും. നബാർഡിൻെറയും മറ്റ് ബാങ്കുകളുടെയും കുറഞ്ഞ പലിശ നിരക്കിലുള്ള സാമ്പത്തികസഹായം കർഷകർക്ക് ലഭ്യമാക്കണം. ടയർ വ്യവസായികളുടെ ഉൽപാദന കേന്ദ്രങ്ങൾ മുഖ്യമായും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്. ഇവിടെ ഉൽപാദനത്തിൽ വർധനവുണ്ടാകുന്നതിനാൽ ആവശ്യമായ റബർ വേഗത്തിൽ ലഭ്യമാക്കാനും സാധിക്കും. പദ്ധതിയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ റബർ കർഷകരെ ഉൾപ്പെടുത്തുകയോ സമാനമായ മറ്റൊരു പദ്ധതി ആവിഷ്കരിക്കുകയോ വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story