Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹൗസ്​ ബോട്ടുകളിൽ...

ഹൗസ്​ ബോട്ടുകളിൽ താറാവ്​ ഔട്ട്​; ബീഫ്​ ഇൻ

text_fields
bookmark_border
കോട്ടയം: കോവിഡ്​ പ്രതിസന്ധികളിൽനിന്ന്​ കരകയറാനുള്ള തീവ്രശ്രമങ്ങൾക്കിടെ കായൽ ടൂറിസം മേഖലക്ക്​ തിരിച്ചടിയായി പക്ഷിപ്പനി. ക്രിസ്മസ്​-പുതുവത്സര സീസണുകളിൽ ആഭ്യന്തര സഞ്ചാരികൾ കൂടുതലായി എത്തിയതോടെ മേഖല ഉണർവിലായിരുന്നു. ഇതിനിടെയാണ്​ പക്ഷിപ്പനി എത്തിയത്​. ഇത്​ ഹൗസ​്​ ബോട്ട്​ മേഖലക്കാണ്​ കൂടുതൽ പ്രഹരമായിരിക്കുന്നത്​. പക്ഷിപ്പനി ഭീതി പടർന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതായി ബോട്ടുടമകൾ പറയുന്നു. ഹൗസ്​ ബോട്ട്​ യാത്ര തെര​െഞ്ഞടുക്കുന്നവരിൽ ഭൂരിഭാഗത്തിനും ഇതിലെ ഭക്ഷണവും ആകർഷണീയതയായിരുന്നു. കുമരകത്ത്​ എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും താറാവ്​ മപ്പാസ്​, റോസ്​റ്റ്​ എന്നിവയായിരുന്നു ആവശ്യപ്പെട്ടിരുന്നത്​. പുതിയ സാഹചര്യത്തിൽ സഞ്ചാരികൾ ഇത്​ ഒഴിവാക്കിത്തുടങ്ങി​. പലരും ഭക്ഷണം ഒഴിവാക്കി മടങ്ങാനും ആരംഭിച്ചതോടെ ഹൗസ്​ബോട്ടുകൾ ഭക്ഷണക്രമം അഴിച്ചുപണിതു​. താറാവി​നെ പൂർണമായി ഒഴിവാക്കി പകരം ബീഫിന്​ കൂടുതൽ പരിഗണന നൽകിയിരിക്കുകയാണ്​. ഒപ്പം സഞ്ചാരികൾക്ക്​ ഇലയിൽ വെജിറ്റേറിയൻ സദ്യയെന്ന വാഗ്​ദാനവും ഇവർ മുന്നോട്ടുവെക്കുന്നുണ്ട്​. കക്കയിറച്ചി, കരിമീൻ, കൊഞ്ച്​, ഞണ്ട്​ തുടങ്ങിയവയും താറാവിന്​ പകരമായി മെനുവിൽ ഇടംപിടിച്ചിട്ടുണ്ട്​. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവിനൊപ്പം കോഴിയിറച്ചിയും ഒഴിവാക്കി​. വിവിധ മത്സ്യങ്ങൾ കൂടുതലായി ഉൾപ്പെടുത്തി. അതിനിടെ, താറാവ്​ വ്യാപാരവുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ചിരുന്ന കടകൾക്കും താഴുവീണു. ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിലും തണ്ണീർമുക്കം ബണ്ട്​ റോഡിലും കുമരകം റോഡിലും താറാവ്​, മുട്ട വ്യാപാരം സജീവമായിരുന്നു. ഇതെല്ലാം നിലച്ചു. ഒരുകിലോ താറാവിന് 320 മുതൽ 370 വരെയായിരുന്നു വില. ഡ്രസ് ചെയ്ത്​ നൽകുമെന്നതിനാൽ ആവശ്യക്കാർ ഏറെയായിരുന്നു. മുട്ടക്ക്​ ഒരെണ്ണത്തിന് എട്ടുമുതൽ ഒമ്പത് ​രൂപവരെയായിരുന്നു കച്ചവടം നടത്തുന്നത്. വഴിയോര കടകളിൽനിന്ന്​ താറാവും മുട്ടകളും വാങ്ങാൻ മറ്റ്​ ജില്ലകളിൽനിന്നും ആവശ്യക്കാർ എത്തുമായിരുന്നു. ഇവരെല്ലാം യാത്ര അവസാനിപ്പിച്ചു. പല ഹോട്ടലുകളും താറാവിനെ ഒഴിവാക്കിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story