Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനീണ്ടൂരിൽ രോഗവ്യാപന...

നീണ്ടൂരിൽ രോഗവ്യാപന ഭീതിയില്ലെന്ന്​ മൃഗസംരക്ഷണവകുപ്പ്​

text_fields
bookmark_border
കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച നീണ്ടൂരിൽ മൃഗസംരക്ഷണവകുപ്പ്​ ഡയറക്​ടർ ഡോ. കെ.എം. ദിലീപി​ൻെറ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. സ്​ഥലം സന്ദർശിച്ച അദ്ദേഹം രോഗവ്യാപന ഭീതിയില്ലെന്ന്​ വ്യക്തമാക്കി. ജാഗ്രത തുടരാനും നിർദേശം നൽകി. ​േദശാടന പക്ഷികളിലൂടെയാകും രോഗമെത്തിയതെന്നാണ്​ വകുപ്പി​ൻെറ വിലയിരുത്തൽ. ചൊവ്വാഴ​്​ച 3500 വളർത്തുപക്ഷികളെയാണ്​ നീണ്ടൂരിൽ കൊന്നത്​. എട്ട് ദ്രുതകർമ സേനകളെയാണ്​ പക്ഷികളെ കൊന്നൊടുക്കാനായി നിയോഗിച്ചത്​. 40​ പേരുള്ള സംഘം ചൊവ്വാഴ്​ച രാവിലെ എ​ട്ടോടെയാണ്​ പ്രവർത്തനം ആരംഭിച്ചത്. ​ൈവകീട്ട്​ മഴപെയ്​തത്​ പ്രവർത്തനങ്ങളെ അവസാനഘട്ടത്തിൽ ബാധിച്ചു. രാത്രിയോടെയാണ്​ നടപടി പൂർത്തിയായത്​. മൃഗസംരക്ഷണ വകുപ്പിനൊപ്പം ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പ്​ ഉദ്യോഗസ്ഥരും സ്​ഥലത്തുണ്ടായിരുന്നു. കോട്ടയം അഡീ. ജില്ല മജിസ്‌ട്രേറ്റ് അനില്‍ ഉമ്മന്‍, മൃഗസംരക്ഷണ വകുപ്പ് ജില്ല ഓഫിസറുടെ ചുമതല വഹിക്കുന്ന ഡോ. ഷാജി പണിക്കശ്ശേരി എന്നിവർക്കാണ്​ മേൽനോട്ടച്ചുമതല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story