Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതീവ്ര വ്യാപന വൈറസ്​: ...

തീവ്ര വ്യാപന വൈറസ്​: യുവതിയുടെ പിതാവി​െൻറ സാമ്പിൾ പരിശോധനക്കയച്ചു

text_fields
bookmark_border
തീവ്ര വ്യാപന വൈറസ്​: യുവതിയുടെ പിതാവി​ൻെറ സാമ്പിൾ പരിശോധനക്കയച്ചു ജില്ലയിൽ യു.കെയിൽനിന്നെത്തിയത്​ 370പേര്‍ കോട്ടയം: ജില്ലയിൽ തീവ്രവ്യാപന ശേഷിയുള്ള വൈറസി​ൻെറ സാന്നിധ്യം സ്ഥിരീകരിച്ച യുവതിയുടെ പിതാവിനും കോവിഡ്​. ഇതോടെ ഇയാളുടെ സ്രവ സാമ്പിളുകൾ വിശദ പരിശോധനക്കായി പ​ുണെ വൈറോളജി ലാബിലേക്ക് അയച്ചു. ഇതി​​ൻെറ ഫലം വന്നാൽ മാത്രമേ, തീവ്ര വ്യാപനവൈറസാണോ ബാധിച്ചതെന്ന്​ സ്ഥിരീകരിക്കാനാകൂ. യു.കെയിൽനിന്നും ഇരുവരും കഴിഞ്ഞ 23നാണ്​ നാട്ടിലെത്തിയത്. വിമാനത്താവളത്തിൽ എത്തിയഷം ഇവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതിനാൽ ആശങ്ക വേണ്ടെന്ന്​ ജില്ല ആരോഗ്യവകുപ്പ്​ അധികൃതർ അറിയിച്ചു. ആദ്യം യുവതിക്ക്​ മാത്രമായിരുന്നു കോവിഡ്​ സ്​ഥീരികരിച്ചത്​. പിന്നാലെ പിതാവും വൈറസ്​ ബാധിതനാകുകയായിരുന്നു. നാട്ടിലെത്തിയ ശേഷം ആരുമായി ഇവർ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. കുടുംബവീട്ടിൽ പോകാതെ ആളില്ലാത്ത ബന്ധുവീട്ടിൽ ക്വാറൻറീനില്‍ കഴിയുകയാണ്. വന്നശേഷം ആരെയും കണ്ടിട്ടില്ല. ഈ സാഹചര്യത്തിൽ റൂട്ട്​ മാപ്പ്​ തയാറാക്കേണ്ട ആവശ്യമില്ലെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്​. വീട്ടിൽ ഇവർ തുടരും. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട രീതിയിലുള്ള രോഗലക്ഷണങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവ്യാപന ശേഷിയുള്ള വൈറസി​ൻെറ സാന്നിധ്യം കണ്ടെത്തിയശേഷം ഇംഗ്ലണ്ടില്‍നിന്നോ, ഇംഗ്ലണ്ട്​ വഴിയോ ജില്ലയില്‍ എത്തിയത്​ 370 പേരാണെന്നാണ്​ ആരോഗ്യവകുപ്പി​ൻെറ കണ്ടെത്തൽ. ഇവരിൽ എട്ടുപേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇവരുടെയെല്ലാം സ്രവസാമ്പിളുകള്‍ തീവ്രവ്യാപന ശേഷിയുള്ള വൈറസി​ൻെറ സാന്നിധ്യം പരിശോധിക്കുന്നതിനായി പുണെയിലേക്ക്​ അയക്കുകയായിരുന്നു. ഇതി​ൻെറ ഫലം വന്നപ്പോ​ഴാണ്​ യുവതിക്ക്​ ​സ്​ഥിരീകരിച്ചത്​. രണ്ടുപേരുടെ പരിശോധന ഫലങ്ങള്‍കൂടി ഇനി ലഭ്യമാകാനുണ്ട്. ഇംഗ്ലണ്ടില്‍ നിന്നുമെത്തിയ മുഴുവന്‍ പേരും ഒരുമാസം ജാഗ്രതയോടെ കഴിയണമെന്ന്​ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story