Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപക്ഷിപ്പനി: രോഗഭീതി,...

പക്ഷിപ്പനി: രോഗഭീതി, വിൽപനയിൽ ഇടിവ്​; കർഷകർ ആശങ്കയിൽ

text_fields
bookmark_border
കോട്ടയം: പക്ഷിപ്പനിയിൽ പകച്ച്​ ജില്ലയിലെ താറാവ്​ കർഷകർ. പക്ഷിപ്പനി സ്​ഥിരീകരിച്ച പിന്നാലെ താറാവി​ൻെറയും മുട്ടയുടെയും വിൽപന കുത്തനെ ഇടിഞ്ഞു. ഇതിനൊപ്പം രോഗം പകരുമോയെന്ന ആശങ്കയും കർഷകർക്കിടയിൽ നിറയുന്നു. ദേശാടനപക്ഷികൾ എത്തുന്നതിനാൽ കുമരകം, അയ്​മനം, വൈക്കം, വെച്ചൂർ, ആർപ്പൂക്കര, മണിയാപറമ്പ്​, കേളകരി, വാവക്കാട്​ എന്നിവിടങ്ങളിലെ കർഷകരെല്ലാം ഭീതിയിലാണ്. എന്നാൽ, നീണ്ടൂരിലെ ഫാമിൽനിന്ന്​​ മറ്റിടങ്ങളിലേക്ക്​ രോഗം പകരി​െല്ലന്നാണ്​ മൃഗസംരക്ഷണവകുപ്പ്​ അധികൃതരുടെ നിഗമനം. ഫാം ഒറ്റപ്പെട്ട പ്രദേശത്തായതിനാൽ പടരാൻ സാധ്യതയില്ല. എങ്കിലും ജാഗ്രതയിലാണ്​ അധികൃതർ. കുമരകമടക്കം സ്ഥലങ്ങളിൽ ദേശാടനപക്ഷി എത്തുന്നതിനാൽ രോഗസാധ്യത പൂർണമായി തള്ളാനും തയാറാകുന്നില്ല. കർഷകർ ജാഗ്രത പുലർത്തണമെന്നും താറാവുകൾ ചത്താലുടൻ വിവരം അറിയിക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. പണത്തിനൊപ്പം ശാരീരികമായും ഏറെ അധ്വാനം വേണ്ടതാണ്​ താറാവ്​ കൃഷി. വിരിഞ്ഞിറങ്ങിയ കുഞ്ഞിനെ ഒന്നിന് 23രൂപ വീതം നല്‍കിയാണ്​ ഭൂരിഭാഗം കര്‍ഷകരും വാങ്ങുന്നത്. ചിലര്‍ ഒരുമാസം പ്രായമുള്ള കുഞ്ഞുങ്ങളെയും വാങ്ങാറുണ്ട്. വാങ്ങി പാടത്ത് എത്തിച്ചാലും ചെലവിന്​ കുറവില്ല. തീറ്റ, മരുന്ന് എന്നിവ കൃത്യമായി നല്‍കിയാലും ഒന്നും രണ്ടും വീതം ദിവസവും ചാകും. മൂന്നുമാസത്തെ അധ്വാനത്തി​െനാടുവിൽ 100-110 ദിവസം വരെ പ്രായമാകു​േമ്പാഴാണ്​ വില്‍പനക്ക്​ തയാറാകുക. ഡ്രസ് ചെയ്തു വിറ്റാല്‍ ഒരു താറാവിനു 340-370 രൂപ വരെ വിലയുണ്ട്. പക്ഷേ, കര്‍ഷകര്‍ മൊത്തമായി വ്യാപാരികള്‍ക്ക്​ നല്‍കുമ്പോള്‍ ലഭിക്കുക 200-210 രൂപ മാത്രം. ഇതിനി​െട തെരുവുനായ പിടിച്ചും കര്‍ഷകര്‍ക്കു നഷ്​ടമുണ്ടാകാറുണ്ട്. ഇതിനിടെയാണ്​ പക്ഷിപ്പനി പോലെയുള്ള പകർച്ചവ്യാധികൾ​. ഇത്തവണ ​ക്രിസ്മസ്​ കഴിഞ്ഞാണ്​ പക്ഷിപ്പനി എത്തിയതെന്നതിനാൽ വലിയ നഷ്​ടം ഒഴിവായതായി കർഷകർ പറയുന്നു. ക്രിസ്​മസ്​ കഴിഞ്ഞതിനാൽ ​െകാന്നൊടുക്കാനുള്ള താറാവുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്​. ഈസ്​റ്റര്‍, വിഷു വിപണി ലക്ഷ്യമാക്കി വളര്‍ത്തിയ താറാവുകളെയാണ്​ നീണ്ടൂരില്‍ കൊന്നൊടുക്കിയത്. മറ്റ്​ സ്ഥലങ്ങളിലെ കർഷകരും ഈസ്​റ്റർ വിപണി ലക്ഷ്യമിട്ടാണ്​ വളർത്തുന്നത്​. പക്ഷിപ്പനി പടർന്നുപിടിച്ചാൽ ഈ മോഹങ്ങൾ തീയിൽ വേവ​ും. അതിനിടെ, പാലക്കാട്, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്ന്​ ഇറച്ചിക്കായി കൊണ്ടുവരുന്ന വളര്‍ച്ചയെത്തിയ താറാവുകളും ചാകുന്നതായി പരാതിയുണ്ട്​. കഴിഞ്ഞ ദിവസം അയ്മനത്ത് ഇത്തരത്തില്‍ ഒരാളുടെ 85 താറാവുകള്‍ ഒറ്റ ദിവസം ചത്തു. തുടര്‍ന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ എത്തി പ്രതിരോധ കുത്തിവെപ്പ്​ നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story