Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുതുപ്പള്ളിയിൽ...

പുതുപ്പള്ളിയിൽ പദയാത്രയുമായി ഉമ്മൻ ചാണ്ടി

text_fields
bookmark_border
കോട്ടയം: കേന്ദ്രത്തി​ൻെറ കാർഷിക നിയമങ്ങൾക്കെതിരെ മുൻ ഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബുധനാഴ്ച പദയാത്ര നടത്തും. രാവിലെ 7.30ന് തോട്ടയ്ക്കാട്ടുനിന്ന് പുതുപ്പള്ളി കവലയിലേക്കാണ് പദയാത്ര. കോൺഗ്രസ് തോട്ടയ്ക്കാട് വാർഡ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പദയാത്ര സംഘടിപ്പിക്കുന്നത്. 9.30ന് പുതുപ്പള്ളി കവലയിൽ സമാപിക്കും. കെ.പി.സി.സി, ഡി.സി.സി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പങ്കെടുക്കും. ത​ദ്ദേശ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തി​ൻെറ കീഴിലുള്ള പുതുപ്പള്ളി, മണർകാട്​ പഞ്ചായത്തുകളുടെ ഭരണം എൽ.ഡി.എഫ്​ പിടിച്ചെടുത്തിരുന്നു. 25 വര്‍ഷത്തിന് ശേഷമായിരുന്നു പുതുപ്പള്ളി പഞ്ചായത്ത് യു.ഡി.എഫില്‍നിന്ന് എല്‍ഡി.എഫ് പിടിച്ചെടുത്തത്​. സമീപ​ത്തെ മറ്റ്​ പഞ്ചായത്തുകളിലും യു.ഡി.എഫിന്​ തിരിച്ചടിയേറ്റിരുന്നു. ഇതിനുപിന്നാലെയാണ് കാൽനടയാത്ര. മലർവാടി ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം കോട്ടയം: മലർവാടി ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം ഏരിയതല രജിസ്ട്രേഷൻ ഉദ്ഘാടനം കോട്ടയം ജില്ല ചെയർപേഴ്സൻ ബിൻസി സെബാസ്​റ്റ്യൻ മകൻ ആൽബിൻ ലൂക്ക് ഷോബിയെ രജിസ്​റ്റർ ചെയ്ത് കൊണ്ട് നിർവഹിച്ചു. ജമാഅത്തെ ഇസ്​ലാമി കോട്ടയം ഏരിയ പ്രസിഡൻറ്​ കെ.എം. അബ്​ദുസ്സലാം, മലർവാടി കോട്ടയം ജില്ല വനിത കോഓഡിനേറ്റർ യാസ്മിൻ പി.എസ്, ഏരിയ കോഓഡിനേറ്റർ ജസ്റീന റാഫി, സാജിദ മുഹമ്മദ്, ഷാഹിദ ഗഫൂർ എന്നിവർ നേതൃത്തം നൽകി. മലർവാടി ലിറ്റിൽ സ്കോളർ ക്വിസ് മത്സരം. malarvadi.org ൽ ലിറ്റിൽ സ്‌കോളറിന് രജിസ്​റ്റർ ചെയ്യാം. ജനുവരി ഒന്നു മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ജനുവരി 23 മുതൽ ഫെബ്രുവരി 23വരെ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് മത്സരം. ഒന്നാംഘട്ടം യു.പി.എച്ച്.എസ് വിഭാഗങ്ങൾക്ക് ജനുവരി 23നും എൽ.പി വിഭാഗത്തിന് ജനുവരി 30നുമാണ് ഒന്നാംഘട്ടം രണ്ടാംഘട്ടം ഫെബ്രുവരി 13നും ഫൈനൽ ഫെബ്രുവരി 28നും നടക്കും. കൂടുതൽ വിവരങ്ങൾ malarvadi (https://malarvadi.org) സൈറ്റിലും 9605260124, 9496424763 എന്നീ നമ്പറുകളിലും ലഭിക്കും. KTL malarvadi ചിത്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story