Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോൺഗ്രസിൽ ചേർന്നു

കോൺഗ്രസിൽ ചേർന്നു

text_fields
bookmark_border
കറുകച്ചാൽ: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ അറുപതോളംപേർ കോൺഗ്രസിൽ ചേർന്നതായി കോൺഗ്രസ് കറുകച്ചാൽ മണ്ഡലം കമ്മിറ്റി. മുൻ പഞ്ചായത്ത്​ അംഗം കുഞ്ഞുമോൻ മേലേക്കുന്നി​ൻെറ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടിവിട്ടത്. കറുകച്ചാലിൽ നടത്തിയ സ്വീകരണ യോഗം കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ റോബിൻ വെള്ളാപ്പള്ളി അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ ജോ തോമസ് പായിക്കാട്, ഷിൻസ് പീറ്റർ, സണ്ണി മാമ്പതി, ബെന്നി അമ്പാട്ട്, തോമസുകുട്ടി തോമസ്, ജയമോൾ ടോമി തുടങ്ങിയവർ സംസാരിച്ചു. സ്വീകരണം നൽകും കറുകച്ചാൽ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് കറുകച്ചാൽ മർച്ചൻറ്​‌സ് അസോ. സ്വീകരണം നൽകും. വ്യാഴാഴ്ച 2.30ന് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗം സംസ്ഥാന വൈസ് പ്രസിഡൻറ്​ എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ്​ ഇ.സി. ചെറിയാൻ അധ്യക്ഷതവഹിക്കും. പരാതിപരിഹാര അദാലത് പൊൻകുന്നം: കാഞ്ഞിരപ്പള്ളി താലൂക്കിലെ ഓൺലൈൻ പരാതിപരിഹാര അദാലത് 15ന് നടത്തും. പൊതുജനങ്ങളുടെ പരാതികൾ വ്യാഴാഴ്ച 10 മുതൽ അഞ്ചുവരെ അക്ഷയകേന്ദ്രങ്ങളിൽ ഇ-ആപ്ലിക്കേഷനിലൂടെ രജിസ്​റ്റർ ചെയ്യാം. വീടും സ്ഥലവും ലഭിക്കുന്നതിന്, ചികിത്സ സഹായം, പ്രളയ ദുരിതാശ്വാസ ധനസഹായം, റേഷൻ കാർഡ്, നിലം, തോട്ടം, പുരയിടം ഇനം മാറ്റം എന്നീ വിഷയങ്ങൾ പരിഗണിക്കില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story