Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightടൂറിസം പദ്ധതിക്കും...

ടൂറിസം പദ്ധതിക്കും കുടിവെള്ളത്തിനും പ്രാധാന്യം ​ -കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​

text_fields
bookmark_border
മുണ്ടക്കയം: ടൂറിസം, കുടിവെള്ള പദ്ധതികൾക്ക്​ പ്രാധാന്യം നല്‍കുമെന്ന്​ കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പ്രിയ മോഹനൻ. മുണ്ടക്കയം പ്രസ് ക്ലബ് മീറ്റ് ദ പ്രസ് പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു പ്രിയ മോഹനൻ. പ്രധാന ടൂറിസം മേഖലയായ ഉറുമ്പിക്കരയില്‍ പദ്ധതിയൊരുക്കും. വെംബ്ലി പാപ്പാനി, വെള്ളപ്പാറ, വടക്കേമല വെള്ളച്ചാട്ടങ്ങളിൽ വിനോദസഞ്ചാരികളെ ആകര്‍ഷിക്കും വിധം സൗകര്യമൊരുക്കുന്നതിനൊപ്പം മിനി ജലപദ്ധതിയും നടപ്പാക്കും. ഇതിനായി കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് മന്ത്രി എം.എം. മണി സ്ഥലം സന്ദര്‍ശിച്ചിരുന്നു. പ്രാഥമിക നടപടികള്‍ ചെയ്തിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതി കാര്യക്ഷമമായി നടപ്പാക്കും. ബോയിസ് റബര്‍ തോട്ടം ഉടമകളോട് ആവശ്യപ്പെട്ട സ്ഥലം ലഭ്യമാണങ്കില്‍ അവിടെ ഫ്ലാറ്റ് നിര്‍മിച്ചു വിതരണം ചെയ്യും. കനകപുരം കളിക്കളം വിപുലീകരിക്കും. ബോയ്‌സിലെ കളിക്കളത്തിന്​ പകരമായി അവിടെ സ്​റ്റേഡിയം നിര്‍മിക്കാൻ നടപടി സ്വീകരിക്കും. കുറ്റിപ്ലാങ്ങാട് മേഖലയില്‍ പട്ടയ പ്രശ്‌നം പരിഹരിക്കും. വെംബ്ലി വനിത വ്യവസായ കേന്ദ്രത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി സ്വയം തൊഴില്‍ പദ്ധതി ആവിഷ്‌കരിക്കും. പട്ടികജാതി -വര്‍ഗ വിഭാഗങ്ങളുടെ പദ്ധതികള്‍ പ്രാധാന്യത്തോടെ നടപ്പാക്കും. കാര്‍ഷിക, വിദ്യാഭ്യാസ മേഖലയില്‍ ഉപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കും. മാലിന്യം സംസ്‌കരണത്തിനാവശ്യമായ പദ്ധതികള്‍ നടപ്പാക്കുമെന്നും പ്രിയ മോഹനന്‍ പറഞ്ഞു. വൈദ്യുതി കുടിശ്ശിക അട​ക്കണം കാഞ്ഞിരപ്പള്ളി: ഇലക്ട്രിക്കൽ സെക്​ഷൻ പരിധിയിൽ വൈദ്യുതി ചാർജ് കുടിശ്ശികയുള്ള ഉപഭോക്താക്കൾ ഉടൻ തന്നെ അടക്കണമെന്ന് അസി. എൻജിനീയർ അറിയിച്ചു. അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുന്നതടക്കം നടപടി സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story