Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:32 AM IST Updated On
date_range 6 Jan 2021 5:32 AM ISTഎം.ജി വാർത്തകൾ
text_fieldsbookmark_border
പുതുക്കിയ പരീക്ഷ തീയതി കോട്ടയം: 2020 ഡിസംബർ നാലിന് നടത്താനിരുന്നതും മാറ്റിെവച്ചതുമായ അവസാന വർഷ എം.പി.ടി (2013 അഡ്മിഷൻ മുതൽ സപ്ലിമൻെററി) പരീക്ഷകൾ ജനുവരി എട്ടിന് ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെ നടക്കും. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല. 2020 ഡിസംബർ നാലിന് നടത്താനിരുന്നതും മാറ്റിെവച്ചതുമായ ഒന്നാം സെമസ്റ്റർ എം.എസ്സി ബയോമെഡിക്കൽ ഇൻസ്ട്രുമെേൻറഷൻ (2016 അഡ്മിഷൻ മുതൽ െറഗുലർ/സപ്ലിമൻെററി) പരീക്ഷകൾ ജനുവരി എട്ടിന് ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെ നടക്കും. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല. പരീക്ഷഫലം 2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ് സി. സൈബർ ഫോറൻസിക് മോഡൽ 3 പരീക്ഷയുടെ ഇടപ്പള്ളി സ്റ്റാസ് കോളജിലെ വിദ്യാർഥികളുടെ (2018 അഡ്മിഷൻ െറഗുലർ) ഫലം പ്രസിദ്ധീകരിച്ചു. റിസർച് ഫെലോ ഒഴിവ് സ്‌കൂൾ ഓഫ് ബയോസയൻസസിലെ സംയുക്ത പ്രോജക്ടിൽ റിസർച് ഫെലോയുടെ രണ്ട് ഒഴിവുണ്ട്. യോഗ്യത: ഏതെങ്കിലും ലൈഫ് സയൻസ് ബ്രാഞ്ചിൽ എം.എസ്സി ജൈവകൃഷിയിൽ താൽപര്യവും പ്രോജക്ടിൻെറ ഭാഗമായി കൃഷിസ്ഥലത്ത് ജോലി ചെയ്യാനും താൽപര്യമുള്ളവർക്ക് മുൻഗണന. മാസം 10,000 രൂപ ലഭിക്കും. ബയോേഡറ്റ സഹിതമുള്ള അപേക്ഷ 2622@mgu.ac.in ഇ-മെയിലിലേക്ക് ജനുവരി 15നകം അയക്കണം. ഫോൺ: 0481-2731035, 9847901149.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story