Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅതിതീവ്ര കോവിഡ്​:...

അതിതീവ്ര കോവിഡ്​: കോട്ടയത്ത്​ അതിജാഗ്രത തുടരുന്നു

text_fields
bookmark_border
കോട്ടയം: ജനിതക മാറ്റം വന്ന കോവിഡ് കോട്ടയത്തും സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ അതിതീവ്രജാഗ്രത തുടരുന്നു. കോട്ടയത്ത്​ രോഗം സ്ഥിരീകരിച്ച യുവതി​ക്കൊപ്പം വിദേശത്ത്​ നിന്നെത്തിയ പിതാവി​ൻെറ സാമ്പിൾ പരിശോധനക്കായി എൻ.ഐ.വി പുണെയിൽ അയച്ചിരിക്കുകയാണ്​. നാട്ടിലെത്തിയ ഉടൻ ഇരുവരും ക്വാറൻറീനിൽ പ്രവേശിപ്പിച്ചതിനാൽ കൂടുതൽ പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടില്ല. എങ്കിലും ആരോഗ്യവകുപ്പ് സമ്പർക്കപട്ടിക തയാറാക്കിയിട്ടുണ്ട്​. ചിലർ നിരീക്ഷണത്തിലുമാണ്​. ജനിതകമാറ്റം വന്ന വൈറസ് സാധാരണ വൈറസിനെക്കാള്‍ 70 ശതമാനം അധികം പകര്‍ച്ചശേഷിയുള്ളതായതിനാൽ ജില്ലയിൽ ആരോഗ്യവകുപ്പി​ൻെറ നിരീക്ഷണം കൂടുതൽ ഊർജിതമാക്കി. ജില്ല ഭരണകൂടവും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്​. രോഗ വ്യാപനം പെട്ടെന്നാണെന്നതിനാല്‍ പ്രായമായവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. റിവേഴ്സ് ക്വാറൻറീനിൽ കൂടുതല്‍ ശക്തിപ്പെടുത്താനും നിർദേശമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story