Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎട്ടുമണിക്കൂർ ഡ്യൂട്ടി...

എട്ടുമണിക്കൂർ ഡ്യൂട്ടി നടപ്പാക്കൽ അസാധ്യമെന്ന്​ ​കെ.എസ്​.ആർ.ടി.സി

text_fields
bookmark_border
കോട്ടയം: ദീർഘദൂര സർവിസുകളിലെല്ലാം ക്രൂ ചേഞ്ച്​ സംവിധാനം നടപ്പാക്കുക അസാധ്യമെന്ന്​ കെ.എസ്​.ആർ.ടി.സി. ഡ്രൈവർമാരുടെയും കണ്ടക്​ടർമാരുടെയും ജോലി സമയം എട്ടുമണിക്കൂറായി നിജപ്പെടുത്താൻ സാ​ങ്കേതിക ബുദ്ധിമുട്ട്​ നിലനിൽക്കുന്നതിനാൽ ഡ്രൈവർ കം കണ്ടക്​ടർ സംവിധാനം തന്നെ ഉപയോഗപ്പെടുത്താനും​ ​കെ.എസ്​.ആർ.ടി.സി തീരുമാനിച്ചു. ഇതിനായി ഏതൊക്കെ ദീർഘദൂര സർവിസുകളിൽ ഡ്രൈവർ കം കണ്ടക്​ടർ സംവിധാനം ഏർപ്പെടുത്തണമെന്നത്​ സംബന്ധിച്ച്​ വിശദ റിപ്പോർട്ട്​ സമർപ്പിക്കാൻ മാനേജിങ്​ ഡയറക്​ടർ യൂനിറ്റ്​ ഓഫിസർമാർക്ക്​ നിർദേശം നൽകി. പാലക്കാട്​-സേലം-ബംഗളൂരു, കൊല്ലൂർ മൂകാംബിക അടക്കം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ദീർഘദൂര സർവിസുകളിലെല്ലം ഡ്രൈവർ കം കണ്ടക്​ടർ സംവിധാനം മതിയെന്നാണ്​ ഇപ്പോഴത്തെ തീരുമാനം. തുടർച്ചയായ ജോലി അപകടം വരുത്തിവെക്കുന്ന സാഹചര്യത്തിലാണ്​ എട്ടുമണിക്കൂർ ജോലി സമയം നടപ്പാക്കാൻ കോർപറേഷൻ തീരുമാനിച്ചത്​. എന്നാൽ, ജീവനക്കാരുടെ കുറവും വിശ്രമസൗകര്യം ഏർപ്പെടുത്താൻ കഴിയാത്തതും യൂനിയനുകളുടെ എതിർപ്പും കണക്കിലെടുത്താണ്​ ഡ്രൈവർ കം കണ്ടക്​ടർ സംവിധാനം വ്യപകമാക്കാൻ കോർപറേഷൻ തീരുമാനിച്ചത​േത്ര. യൂനിറ്റ്​ ഓഫിസർമാർ റിപ്പോർട്ട്​ ഈമാസം എട്ടിനകം സമർപ്പിക്കണം. റിപ്പോർട്ട്​ ലഭിച്ചാലുടൻ ഈ സംവിധാനം വ്യപകമാക്കും. പ്രധാന ഡിപ്പോകളിൽനിന്നുള്ള ബംഗളൂരു-മൈസൂരു സർവിസുകളിലും തിരുവനന്തപുരത്തുനിന്നുള്ള മലബാർ സർവിസുകളിലും കണ്ണൂർ, കാസർകോട്, സുൽത്താൻബത്തേരി, മാനന്തവാടി​ എന്നിവിടങ്ങളിൽനിന്നുള്ള തിരുവനന്തപുരം സർവിസുകളിലും ഡ്രൈവർ കം കണ്ടക്​ടർ സംവിധാനം മതിയെന്നാണ്​ നിർദേശം​. ജനുവരി 15 മുതൽ ഇത്​ നടപ്പാക്കാനാണ്​ തീരുമാനം. സി.എ.എം. കരീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story