Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവനിതകൾ...

വനിതകൾ കൊടിപിടിക്കുന്ന കോട്ടയം

text_fields
bookmark_border
കോട്ടയം: വനിത കലക്​ടർക്കൊപ്പം ജില്ല പഞ്ചായത്തിലും കോട്ടയം നഗരസഭയിലുമൊക്കെ അധ്യക്ഷ പദവിയിലേക്ക്​ വനിതകൾ എത്തുന്നതോടെ, കോട്ടയത്തിന്​ സ്​ത്രീമുഖം. ബുധനാഴ്​ച നടക്കുന്ന തെരഞ്ഞെടുപ്പിൽ നിര്‍മല്ല ജിമ്മി, ജില്ല പഞ്ചായത്ത്​ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുകകൂടി ചെയ്യുമ്പോള്‍, ഇടവേളക്കുശേഷം കോട്ടയത്തി​ൻെറ ഭരണതലപ്പത്ത്​ വനിതകൾ ഏറെയാകും. കഴിഞ്ഞ ദിവസം നടന്ന നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ കോട്ടയമടക്കം അഞ്ചിടത്തും വനിതകളാണ്​ ഭരണനേതൃത്വത്തില്‍ എത്തിയത്. കലക്ടര്‍ എം. അഞ്​ജനയുടെ കരങ്ങള്‍ക്ക്​ കൂടുതല്‍ ശക്തിപകരാന്‍ സ്ത്രീ ഭരണകര്‍ത്താക്കള്‍ക്ക്​ കഴിയും. ഇവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ കൂടുതൽ സ്​ത്രീ സൗഹൃദ പദ്ധതികളാണ്​ ജില്ല പ്രതീക്ഷിക്കുന്നത്​. കലക്ടര്‍ക്കും ജില്ല പഞ്ചായത്ത്​ പ്രസിഡൻറിനും പുറമേ ഒട്ടേടെ വകുപ്പ് മേധാവികള്‍ സ്ത്രീകളാണ്. ഇതിനൊപ്പമാണ്​ കോട്ടയം നഗരസഭ അധ്യക്ഷയായി ബിന്‍സി സെബാസ്​റ്റ്യൻ തെരഞ്ഞെടുക്കപ്പെട്ടത്. ഏറ്റുമാനൂരില്‍ ലൗലി ജോര്‍ജും ചങ്ങനാശ്ശേരിയില്‍ സന്ധ്യ മനോജും വൈക്കത്ത്​ രേണുക രതീഷും ഈരാറ്റുപേട്ടയില്‍ സുഹ്‌റ അബ്​ദുൽ ഖാദറും അധ്യക്ഷരായതോടെ സ്ത്രീ സൗഹൃദ പദ്ധതികള്‍ ഏറെ പ്രതീക്ഷിക്കപ്പെടുന്നു. പുതുതായി അധികാരമേല്‍ക്കുന്ന പഞ്ചായത്തു പ്രസിഡൻറുമാരില്‍ പകുതിയില്‍ ഏറെപ്പേരും സ്ത്രീകളാണ്. ഇവരെല്ലാം മുൻകൈയെടുത്ത്​ സ്​ത്രീ സൗഹൃദ ടോയ്​ലറ്റുകൾ അടക്കമുള്ള പദ്ധതികൾ പുനർജീവിപ്പിക്കുമോയെന്നാണ്​ ജില്ല ഉറ്റുനോക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story