Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുഖ്യധാരാ...

മുഖ്യധാരാ രാഷ്​ട്രീയപാർട്ടികൾ നേതൃസ്ഥാനങ്ങളിൽനിന്ന്​ ദലിതരെ ഒഴിവാക്കുന്നു -ദലിത്​ ലീഡേഴ്​സ്​ കൗൺസിൽ

text_fields
bookmark_border
കോട്ടയം: കേരളത്തിലെ മുഖ്യധാരാ രാഷ്​ട്രീയപാർട്ടികൾ പ്രധാന നേതൃസ്ഥാനങ്ങളിൽനിന്ന്​ ബോധപൂർവം ദലിതരെ ഒഴിവാക്കു​െന്നന്ന്​ സ്​റ്റേറ്റ്​ ദലിത്​ ലീഡേഴ്​സ്​ കൗൺസിൽ ജനറൽ സെക്രട്ടറി ഐ.കെ. രവീന്ദ്രരാജ്​ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. യു.ഡി.എഫ്​, എൽ.ഡി.എഫ്, എൻ.ഡി.എ​ മുന്നണികളുടെ നയരൂപവത്​കരണ സമിതികളിലോ നേതൃസ്ഥാനങ്ങളിലോ ദലിത്​ സമുദായത്തിൽനിന്ന്​ ഒരാൾപോലും ഇല്ല. നൂറ്റമ്പതിലേറെ പേരെ ഉൾപ്പെടുത്തി കെ.പി.സി.സി പുനഃസംഘടിപ്പിച്ചപ്പോൾപോലും ദലിത്​ സമുദായത്തിലെ ഭൂരിപക്ഷ വിഭാഗങ്ങളായ സിദ്ധനർ, സാംബവർ, പുലയർ, ദലിത്​ ക്രൈസ്​തവർ വിഭാഗങ്ങളെ ഒഴിവാക്കി. മുഖ്യധാരാ രാഷ്​ട്രീയപാർട്ടികളുടെ പോഷകസംഘടനകളുടെ നേതൃസ്ഥാനങ്ങളിലും ഇതുത​െന്നയാണ്​ സ്ഥിതി. രക്ഷാധികാരി ഡി.പി. കാഞ്ചിറാം, ചെയർമാൻ പി.ജി. ഗോപി, സെക്രട്ടറി പാറമ്പുഴ ഗോപി, വൈസ്​ ചെയർമാൻ പി.എസ്​. പ്രസാദ്​ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story