Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅന്വേഷണം...

അന്വേഷണം കുടുംബത്തിലേക്ക്​ വരുന്നതി​െൻറ ഭീതിയിൽ​ മുഖ്യമന്ത്രിക്ക്​ സമനില തെറ്റി -കെ. സുരേ​ന്ദ്രൻ

text_fields
bookmark_border
അന്വേഷണം കുടുംബത്തിലേക്ക്​ വരുന്നതി​ൻെറ ഭീതിയിൽ​ മുഖ്യമന്ത്രിക്ക്​ സമനില തെറ്റി -കെ. സുരേ​ന്ദ്രൻ കോട്ടയം: മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും അന്വേഷണം വരുന്നതി​ൻെറ ഭീതിയിൽ​ മുഖ്യമന്ത്രിക്ക്​ സമനില തെറ്റിയെന്ന്​ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേ​ന്ദ്രൻ. അതുകൊണ്ടാണ്​ മുഖ്യമന്ത്രി അന്വേഷണ ഏജൻസികളെ വിരട്ടി ഓടിക്കാൻ ശ്രമിക്കുന്നത്​. മുഖ്യമന്ത്രി കത്തയച്ചിട്ടാണ്​ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നതെന്ന്​ പറഞ്ഞിരുന്ന ഇടതുപക്ഷം സത്യത്തോട്​ അടുക്കുേമ്പാൾ പരിഭ്രാന്തരാകുന്നു. വിജിലൻസിനെ മുന്നിലിറക്കി കേ​​ന്ദ്ര ഏജൻസികൾക്ക്​ തടയിടാമെന്നാണ്​ മുഖ്യമന്ത്രി കരുതുന്നത്​. തട്ടിപ്പി​ൻെറ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയും ഓഫിസുമാണ്​. ശിവശങ്കര​ൻെറ ഐ.ടി ഇടപാടുകൾ സ്വമേധയാ അല്ലെന്നും കെ. സുരേ​ന്ദ്രൻ പറഞ്ഞു. കോട്ടയം പ്രസ്​ ക്ലബി​ൻെറ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാറിൻെറ അഭിമാനകരമായ പദ്ധതികൾ അട്ടിമറിക്കാനാണ്​ കേന്ദ്ര ഏജൻസികളുടെ ശ്രമമെന്നാണ്​ മുഖ്യമന്ത്രി പറയുന്നത്​. ലൈഫ്​ മിഷൻ പദ്ധതിയെ അല്ല എതിർക്കുന്നത്​​. അതിന്​ വിദേശത്തുനിന്ന്​ വാങ്ങിയ തുകയിൽ പകുതിയിലേറെ കമീഷനായി പോയതിനെയാണ്​. കേന്ദ്രത്തിൽ മൻമോഹൻ സിങ്​ ആണെന്ന ഓർമയിൽ ഭീഷണിയും വിരട്ടലും വേണ്ട​. അത്​ മോദി സർക്കാറിന്​ മുന്നിൽ വിലപ്പോവില്ല. കസ്​റ്റംസിൽ പാർട്ടി ഫ്രാക്​ഷനുണ്ട്​. അവരെ വെച്ച്​ കള്ളപ്രചാരണം നടത്താൻ ശ്രമിച്ചു മുഖ്യമന്ത്രി. ഉദ്യോഗസ്ഥരെ വിലക്കെടുക്കുന്നത്​ പരാജയപ്പെട്ടപ്പോഴാണ്​ ഭീഷണി തുടങ്ങിയത്​. തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ശക്തമായ മുന്നേറ്റം കാഴ്​ചവെക്കും. യു.ഡി.എഫിലും എൽ.ഡി.എഫിലുമില്ലാത്ത ചെറുകക്ഷികളുമായി താഴെതലത്തിൽ നീക്കുപോക്കുകൾ ഉണ്ടാക്കിയിട്ടുണ്ട്​. പി.സി. തോമസ്​ എൻ.ഡി.എയിലുണ്ടോ എന്നത്​ അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്ന്​ പറഞ്ഞ സുരേന്ദ്രൻ പാർട്ടിയിലെ വിഭാഗീയപ്രശ്​നങ്ങളോട്​ പ്രതികരിക്കാൻ തയാറായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story