Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറാങ്ക്​ ലിസ്​റ്റുകൾ...

റാങ്ക്​ ലിസ്​റ്റുകൾ നോക്കുകുത്തിയാക്കി താൽക്കാലികക്ക​ാരെ​ സ്ഥിരപ്പെടുത്തുന്നു

text_fields
bookmark_border
കോട്ടയം: റാങ്ക്​ ലിസ്​റ്റുകളെ അവഗണിച്ച്​ സർക്കാർ താൽക്കാലികക്ക​ാരെ​ സ്ഥിരപ്പെടുത്തുന്നതിനെതി​രെ ഫെഡറേഷൻ ഓഫ്​ വേരിയസ്​ പി.എസ്​.സി റാങ്ക്​​ ഹോൾഡേഴ്​സ്​ അസോസിയേഷൻ (ഫെറ) പ്രക്ഷോഭത്തിലേക്ക്​. തെരഞ്ഞെടുപ്പ്​ വിജ്ഞാപനം വരുന്നതിനുമുമ്പ്​ നിയമനം ത്വരിതപ്പെടുത്തിയില്ലെങ്കിൽ ഉദ്യോഗാർഥികളെയും അവരുടെ കുടുംബങ്ങളെയും ബോധവത്​കരിച്ച്​ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച്​ പ്രതിഷേധം സംഘടിപ്പിക്കാനാണ്​ തീരുമാനമെന്ന്​ ഭാരവാഹികളായ വിനേഷ്​ ചന്ദ്രൻ, സിജോ ജോസ്​, റിജു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറുമാസത്തിൽ കൂടുതൽ നിലനിൽക്കുന്ന താൽക്കാലിക തസ്​തികകൾ സ്ഥിരം തസ്​തികകളായി പരിഗണിച്ച്​ പി.എസ്​.സിയിൽനിന്ന്​ നിയമനം നടത്തുക, ഒഴിവുകൾ കൃത്യമായി റിപ്പോർട്ട്​ ചെയ്യാനാവാത്ത സാഹചര്യത്തിൽ റാങ്ക്​ലിസ്​റ്റ്​​ കാലാവധി നീട്ടിനൽകുക, താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക എന്നിവയാണ്​ അസോസിയേഷ​ൻെറ ആവശ്യങ്ങൾ. പല റാങ്ക്​ ലിസ്​റ്റിലും വിരലിലെണ്ണാവുന്ന നിയമനങ്ങളാണ്​ നടന്നിട്ടുള്ളത്​. 46,285 പേരുടെ എൽ.ജി.എസ്​ റാങ്ക്​ ലിസ്​റ്റിൽനിന്ന്​ മുമ്പ്​ റിപ്പോർട്ട്​ ചെയ്​ത ഒഴിവുകൾ ഉൾപ്പെടെ 126 നിയമന ശിപാർശ അയച്ചതായി പി.എസ്​.സി കാണിക്കു​െന്നങ്കിലും അത്രയും അയച്ചിട്ടില്ല. സിവിൽ സപ്ലൈസ്​ അസിസ്​റ്റൻറ്​ സെയിൽസ്​ മാൻ, എൽ.ഡി.വി ഡ്രൈവർ തുടങ്ങിയ റാങ്ക്​ലിസ്​റ്റുകളിലും അതുത​െന്നയാണ്​ അവസ്ഥ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story