Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മൂന്നാറിലെ തേയി​ലത്തോട്ടങ്ങളിൽ ട്രെയിനുകൾ വീണ്ടും കൂകിപ്പായുമോ? 96 വർഷം മുമ്പ്​ മുടങ്ങിയ സർവിസിന്​ ജീവൻവെക്കുന്നു
cancel
Homechevron_rightTravelchevron_rightTravel Newschevron_rightമൂന്നാറിലെ...

മൂന്നാറിലെ തേയി​ലത്തോട്ടങ്ങളിൽ ട്രെയിനുകൾ വീണ്ടും കൂകിപ്പായുമോ? 96 വർഷം മുമ്പ്​ മുടങ്ങിയ സർവിസിന്​ ജീവൻവെക്കുന്നു

text_fields
bookmark_border

മൂന്നാര്‍: മലമുകളില്‍ വിസ്മയത്തി​​െൻറ ചൂളംവിളിയുമായി കൂകിപ്പായുകയും 1924ലെ പ്രളയത്തില്‍ തകര്‍ന്നടിയുകയും ചെയ്ത കുണ്ടളവാലി ട്രെയിൻ സർവിസ് പുനര്‍നിർമിക്കുന്ന​ ശ്രമങ്ങള്‍ക്ക് കുതിപ്പേകി രണ്ടാംഘട്ട പരിശോധന. ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, ജനപ്രതിനിധികള്‍, കെ.ഡി.എച്ച്.പി കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് മൂന്നാറില്‍ പരിശോധന നടത്തിയത്.

ടൂറിസം വികസനം ലക്ഷ്യം​െവച്ച് നടത്തുന്ന സ്വപ്‌നപദ്ധതിയുടെ പ്രാഥമിക പരിശോധന കഴിഞ്ഞ വര്‍ഷം ജൂണ്‍ 21ന് നടന്നിരുന്നു. മുമ്പ്​ റെയിൽവേ സ്​റ്റേഷന്‍ ആയിരുന്ന പിന്നീട് കെ.ഡി.എച്ച്.പി ഓഫിസായി മാറിയ റീജനല്‍ ഓഫിസ് മുതല്‍ മാട്ടുപ്പെട്ടിവരെ നിർദിഷ്​ട പാതയിലാണ് പരിശോധന നടന്നത്.

പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് ഇന്ത്യന്‍ റെയില്‍വേക്ക്​ കൈമാറിയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് മൂന്നാറില്‍ കൊളുന്ത്, ഭക്ഷണവസ്തുക്കള്‍, കെട്ടിട നിർമാണ സാമഗ്രികള്‍ എന്നിവ എത്തിക്കാൻ ഇംഗ്ലീഷുകാരുടെ നേതൃത്വത്തിലാണ്​ ട്രെയിൻ സർവിസ് നടപ്പില്‍ വരുത്തിയത്. ആദ്യം മോണോ റെയിലായും പിന്നീട് ആവി എൻജിൻ ഘടിപ്പിച്ചും ഓടിയിരുന്ന ട്രെയിന്‍ സർവിസ് 1924ലെ പ്രളയത്തിൽ തകർന്നടിയുകയായിരുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം അഞ്ച്​ കിലോമീറ്റര്‍ ദൈര്‍ഘ്യത്തിൽ പരീക്ഷണ പാതയായിരിക്കും നിർമിക്കുക. വിജയിച്ചാല്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ വീണ്ടും ട്രെയിൻ കൂകിപ്പായും. ജില്ല ടൂറിസം വകുപ്പി​ൻെറ ആശയമാണ് മൂന്നാറില്‍ ട്രെയിന്‍ എന്ന ആലോചനകള്‍ക്ക് തുടക്കം കുറിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#munnar#train
Next Story