Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTബി.ജെ.പി നേതാവ് സി.പി.എമ്മിൽ
text_fieldsbookmark_border
പത്തനംതിട്ട: ബി.ജെ.പി ജില്ല സമിതി അംഗവും യുവമോർച്ച ജില്ല വൈസ് പ്രസിഡൻറുമായ റാന്നി സ്വദേശി പ്രസാദ്.എൻ. ഭാസ്കരൻ രാജിവെച്ച് സി.പി.എമ്മിൽ ചേർന്നു. മൂന്നുതവണ ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറായും സംസ്ഥാന കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ടെന്ന് പ്രസാദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ സി.പി.എം റാന്നി ഏരിയ സെക്രട്ടറി പി.ആർ. പ്രസാദും പങ്കെടുത്തു. വരുംദിവസങ്ങളിൽ കോഴഞ്ചേരി, കോന്നി മേഖലകളിൽനിന്നുള്ള ചില പ്രധാന ഭാരവാഹികളും ബി.ജെ.പി വിടുമെന്ന് സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story