Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉൾവനത്തിൽ യുവതിക്ക്​...

ഉൾവനത്തിൽ യുവതിക്ക്​ സുഖപ്രസവം

text_fields
bookmark_border
പത്തനംതിട്ട: ശബരിമല ചാലക്കയത്തിന് സമീപം ഉൾവനത്തിൽ കഴിയുന്ന മലമ്പണ്ടാര വനവാസി വിഭാഗത്തില്‍പെട്ട യുവതിക്ക്​​ സുഖപ്രസവം. ഭാസ്‌കര​ൻെറ ഭാര്യ മഞ്ജുവാണ്​ (26) ചാലക്കയം അരുവിത്തോട്ടില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ്​. ഭര്‍ത്താവ് അട്ടത്തോട്ടിലെ അംഗൻവാടി അധ്യാപിക കുഞ്ഞുമോളെ വിവരം അറിയിച്ചതിനെത്തുടർന്ന്​ പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ടു. മെഡിക്കല്‍ ഓഫിസര്‍ ഡോ. ശബരിയുടെ നിർദേശാനുസരണം റാന്നി താലൂക്ക് ആശുപത്രിയിലെ എസ്.ടി പ്രമോട്ടർമാരായ ഗിരിവാസന്‍, മായ, ആശ വര്‍ക്കര്‍ ശ്രീജ ഹരീഷ്, ആംബുലന്‍സ് ഡ്രൈവര്‍ മനു എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. മൂന്നുകിലോമീറ്റര്‍ താണ്ടി അമ്മ​െയയും കുഞ്ഞിനെയും ആശുപത്രിയിലേക്ക്​ മാറ്റാൻ ​ശ്രമിച്ചെങ്കിലും മഞ്ജു തയാറായില്ല. പരമ്പരാഗത മരുന്നുകളും പ്രസവാനന്തര ശുശ്രൂഷകളും തുടരാനാണ് താല്‍പര്യം എന്ന്​ അറിയിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം ആരോഗ്യപ്രവര്‍ത്തകര്‍ മടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story