Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTപോപുലർ തട്ടിപ്പ്: നിക്ഷേപകരുടെ പണം തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കണം -കൊടിക്കുന്നിൽ
text_fieldsbookmark_border
കോട്ടയം: കോന്നി വകയാർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പോപുലർ ഫൈനാൻസിയേഴ്സിലെ നിക്ഷേപകരുടെ പണം തിരികെ ലഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. 2000 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടന്ന പോപുലർ ഫൈനാൻസിയേഴ്സിൽ നിക്ഷേപം നടത്തിയവർ ഭൂരിപക്ഷം പേരും സാധാരണക്കാരും ഇടത്തരക്കാരുമാണ്. പോപുലർ ഉടമകൾ സമാഹരിച്ച തുകകൾ കണ്ടെത്തി നിക്ഷേപകർക്ക് നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം. പൊലീസിൻെറ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും എം.പി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story