Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേരള കോൺഗ്രസി​െൻറ...

കേരള കോൺഗ്രസി​െൻറ ഇടതുപ്രവേശനം: ചർച്ചകൾ സജീവം

text_fields
bookmark_border
കേരള കോൺഗ്രസി​ൻെറ ഇടതുപ്രവേശനം: ചർച്ചകൾ സജീവം കോട്ടയം: കേരള കോണ്‍ഗ്രസ്-എമ്മി​ൻെറ ഇടതുമുന്നണി പ്രവേശന വിഷയത്തിൽ ചർച്ചകൾ സജീവമാകുന്നു. സി.പി.എം നിലപാടിനോട്​ സി.പി.ഐയും തത്ത്വത്തിൽ യോജിച്ചതോടെ ഇടതുപ്രവേശനം വൈകില്ലെന്നാണ്​ സൂചന​. ഇടതുപ്രവേശന വിഷയത്തിൽ കേരള കോൺഗ്രസി​ലും ഭിന്നതയില്ലെന്നാണ്​ റിപ്പോർട്ട്​. ജോസ്​ കെ. മാണിയുടെ മുന്നണി പ്ര​േവശനം ചര്‍ച്ച ചെയ്യാന്‍ സി.പി.ഐ സംസ്ഥാന നിർവാഹക സമിതിയോഗം ഈ മാസം 21നുശേഷം ചേരും. സി.പി.ഐ- സി.പി.എം ഉഭയകക്ഷിയോഗത്തിന്​ ശേഷമാണ് നിർവാഹകസമിതി വിളിക്കാൻ സി.പി.ഐ തീരുമാനിച്ചത്​. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം നിന്ന്​ 15 സീറ്റിൽ കേരള കോൺഗ്രസ്​ മത്സരിച്ചു​. ഇപ്പോൾ ഒരുവിഭാഗം കൊഴിഞ്ഞതോടെ 10 സീറ്റിൽ ഒതുക്കാനും പാർട്ടി തയാറായേക്കും. അന്ന്​ 15ൽ ആറിടത്ത്​​ വിജയിച്ചിരുന്നു​. കേരള കോൺഗ്രസ്​ വരുന്നത്​ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക്​ ഗുണം ചെയ്യുമെന്ന നിലപാടാണ്​ ഉഭയകക്ഷി ചർച്ചയിൽ ഉയർന്നത്​. അവർ മത്സരിച്ച സീറ്റുകൾ അവർക്ക്​ നൽകിയാൽ മതിയെന്ന ധാരണയും രൂപപ്പെട്ടിട്ടുണ്ട്​. എന്നാൽ, പാലാ, കുട്ടനാട്​ സീറ്റുകളുടെ കാര്യത്തിൽ എൻ.സി.പി എതിർപ്പുമായി രംഗത്തുണ്ട്​. പാലായും കുട്ടനാടും കണ്ട്​ ജോസ് കെ. മാണി ഇടതുമുന്നണിയിലേക്ക്​ വരേ​െണ്ടന്നാണ്​ മാണി സി. കാപ്പൻ എം.എൽ.എ പ്രതികരിച്ചത്​​. വിഷയം എൻ.സി.പിയും ചർച്ച ചെയ്യും. അതിനുമുമ്പ്​ എൻ.സി.പിയുമായി സി.പി.എം, സി.പി.ഐ നേതൃത്വം ചർച്ച ചെയ്​തേക്കും. ജോസ്​ വിഭാഗത്തിന്​ ഇടതുമുന്നണിയുമായി സഹകരിക്കാൻ താൽപര്യമേറെയാണ്​. യു.ഡി.എഫിലേക്ക്​ മടങ്ങേണ്ടതില്ലെന്നാണ്​ പാർട്ടിയിലെ ബഹുഭൂരിപക്ഷത്തി​ൻെറയും അഭിപ്രായം​. ഞായറാഴ്​ച ചേരുന്ന സ്​റ്റിയറിങ്​ കമ്മിറ്റി ഇക്കാര്യങ്ങൾ ചർച്ച ചെയ്യും. കേരള കോൺഗ്രസിനെ മുന്നണിയിൽ ഉൾപ്പെടുത്തി മധ്യകേരളത്തിൽ കാര്യമായ സ്വാധീനം ഉണ്ടാക്കുകയാണ്​ ഇടത്​ ലക്ഷ്യം. കോട്ടയം, ഇടുക്കി അടക്കം ചില ജില്ലകളിൽ എല്‍.ഡി.എഫിന് ഇതുവരെ കിട്ടാത്ത വോട്ടുകള്‍ നേടാനും സാധ്യതയുണ്ട്. ജോസ് വിഭാഗത്തെ കൂട്ടാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചാല്‍ യു.ഡി.എഫിന്​ ഉണ്ടായേക്കാവുന്ന കോട്ടം ചെറുതാകില്ലെന്നാണ്​ വിലയിരുത്തൽ. മുന്നണി പ്രവേശനം തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ്​ വേണമെന്ന നിലപാടിലാണ്​ ജോസ്​ വിഭാഗം. സി.എ.എം. കരീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story