Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശിഷ്യരുടെ...

ശിഷ്യരുടെ കുഴിമാടങ്ങളിൽ കണ്ണീർ പൂക്കളർപ്പിച്ച്​ അധ്യാപകർ...

text_fields
bookmark_border
പെട്ടിമുടി: പ്രിയപ്പെട്ട കുട്ടികളെ സംസ്‌കരിച്ച സ്ഥലത്ത് പൂക്കള്‍ സമര്‍പ്പിച്ചും മെഴുകുതിരി തെളിച്ചും അധ്യാപകര്‍ കണ്ണീരോടെ പ്രാർഥിച്ചു. തങ്ങളുടെ സ്‌കൂളിലെ വിദ്യാർഥികളുടെ സ്മരണാർഥം കുട്ടികളുടെ ചിത്രങ്ങള്‍ കുഴിമാടങ്ങൾക്ക്​ മുന്നിൽ സ്ഥാപിച്ചു. കളിചിരികളുമായി സ്‌കൂള്‍ മുറ്റത്ത് ഒത്തുകൂടിയിരുന്ന വിദ്യാർഥികളുടെ ഓര്‍മകള്‍ക്ക്​ മുകളില്‍ മണ്ണുമൂടിയെങ്കിലും അവര്‍ പകര്‍ന്നുതന്ന സ്നേഹത്തി​ൻെറ ഓര്‍മകള്‍ ഹൃദയത്തില്‍നിന്ന്​ മായാതെയാണ് ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളിലെ അധ്യാപകരുടെ മടക്കം. ഉരുൾപൊട്ടലിൽ മൺമറഞ്ഞ കുരുന്നുകളുടെ നീറുന്ന ഓര്‍മകളുമായി അധ്യാപക ദിനത്തിലാണ്​ അധ്യാപകർ ഉരുൾ ജീവനെടുത്ത വിദ്യാർഥികളുടെ ഓര്‍മകളുമായി മലകയറി ശ്​മശന ഭൂമിയിൽ എത്തിയത്. വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന 19 വിദ്യാർഥികളുടെ ജീവനാണ് ദുരന്തത്തില്‍ പൊലിഞ്ഞത്. രാജമല എല്‍.പി സ്‌കൂള്‍, മൂന്നാറിലെ സര്‍ക്കാര്‍ സ്‌കൂള്‍, ലിറ്റില്‍ഫ്ലവര്‍ ഹൈസ്‌കൂള്‍, കൊരണ്ടിക്കാട് കാര്‍മല്‍ഗിരി സ്‌കൂള്‍, ചിന്നക്കനാലിലെ ഫാത്തിമ മാത സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു മരിച്ച വിദ്യാർഥികള്‍ പഠിച്ചിരുന്നത്​. ഇതില്‍ പെട്ടിമുടിയില്‍ ഒന്നിച്ചു ലിറ്റില്‍ ഫ്ലവർ സ്‌കൂളിലേക്ക് എത്തിയിരുന്നത് നാലു വിദ്യാർഥികളാണ്. ഇവരുടെ ഓര്‍മകളുമായാണ് ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളില്‍നിന്ന്​ അധ്യാപക ദിനത്തില്‍ പ്രാർഥനയുമായി പെട്ടിമുടിയിലെത്തിയത്. പ്രഥമാധ്യാപിക സിസ്​റ്റര്‍ റോസിലി തോമസ്, മരിച്ച കുട്ടികളുടെ അധ്യാപികയായ സിസ്​റ്റര്‍ ഹേമ, സിസ്​റ്റര്‍ ജയന്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അധ്യാപകര്‍ പെട്ടിമുടിയിലെത്തിയത്. TDL lfghs പെട്ടിമുടി ദുരന്തത്തിനിരയായ കുട്ടികളെ സംസ്​കരിച്ച സ്ഥലത്ത്​ പൂക്കൾവെച്ച്​ പ്രാർഥന നടത്തുന്ന മൂന്നാർ ലിറ്റിൽ ഫ്ലവർ സ്​കൂൾ അധ്യാപകർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story