ദുരന്തഭൂമിയിൽ വൈദ്യസഹായവുമായി പീസ് വാലിയുടെ സഞ്ചരിക്കുന്ന ആശുപത്രി
text_fieldsകോതമംഗലം പീസ് വാലി-ആസ്റ്ററിെൻറസഞ്ചരിക്കുന്ന ആശുപത്രി ക്ലിനിക്
മൂന്നാർ: ഉരുൾപൊട്ടൽ നാശം വിതച്ച രാജമല പെട്ടിമുടിയിൽ രക്ഷാപ്രവർത്തകർക്ക് പ്രാഥമിക വൈദ്യസഹായവും ദുരിതബാധിതർക്ക് ആശ്വാസവുമായി കോതമംഗലം പീസ് വാലി-ആസ്റ്റർ സഞ്ചരിക്കുന്ന ആശുപത്രിയുടെ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു.
പെട്ടിമുടിയിൽ ബി.എൽ.എസ് ( ബേസിക് ലൈഫ് സപ്പോർട്ട് ) ക്ലിനിക്കും രാജമല ഇക്കോ ടൂറിസം ഇൻഫർമേഷൻ സൻെററിന് സമീപം കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യവുമാണ് ഒരുക്കിയിട്ടുള്ളത്.
അട്ട കടിച്ചും തകർന്ന ലയങ്ങളുടെ ആസ്ബസ്റ്റോസ് ഷീറ്റുകൾ തട്ടി മുറിവേറ്റും എത്തുന്ന രക്ഷാപ്രവർത്തകർക്ക് മൊബൈൽ ക്ലിനിക് ഏറെ ആശ്വാസമായി. എമർജൻസി മെഡിസിനിൽ സ്പെഷലൈസേഷനുള്ള ഡോ. അലൻ, നഴ്സ് മുഹമ്മദ് യാസർ, നഴ്സിങ് അസിസ്റ്റൻറ് ജമാൽ, വളൻറിയർമാർ എന്നിവരാണ് സംഘത്തിൽ ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

