Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
ബി.എ.എം.എസ്: പ്രാക്ടിക്കൽ, വൈവ പരീക്ഷ കോട്ടയം: 2020 ഫെബ്രുവരിയിൽ നടന്ന തേർഡ് പ്രഫഷനൽ ബി.എ.എം.എസ് മേഴ്‌സി ചാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷ ആഗസ്​റ്റ്​ ആറുമുതൽ തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. ബിരുദ പ്രവേശനം: രജിസ്‌ട്രേഷൻ 17 വരെ എം.ജി സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളിൽ ബിരുദ പ്രവേശനത്തിന് ഏകജാലകം (ക്യാപ്) വഴി ആഗസ്​റ്റ്​ 17 വരെ ഓൺലൈനായി രജിസ്​റ്റർ ചെയ്യാം. www.cap.mgu.ac.in എന്നതാണ്​ വെബ്‌സൈറ്റ്​. വിശദ പ്രവേശന ഷെഡ്യൂൾ ക്യാപ് വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭിക്കും. വെബിനാർ 14ന് ബിരുദത്തിനുശേഷം ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്ക്​ മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്‌മൻെറ്​ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആഗസ്​റ്റ്​ 14ന് മൂന്നിന് വെബിനാർ സംഘടിപ്പിക്കും. കോഴ്‌സുകളെക്കുറിച്ചും ജോലിസാധ്യതകളെക്കുറിച്ചും വിവരങ്ങൾ ലഭ്യമാകും. താൽപര്യമുള്ളവർ ആഗസ്​റ്റ്​ 11ന് വൈകീട്ട് അഞ്ചിനകം 0481 2731025 ഫോൺ നമ്പറിൽ രജിസ്​റ്റർ ചെയ്യണം. 150 പേർക്കാണ് അവസരം. സെനറ്റ് തെരഞ്ഞെടുപ്പ്: നാമനിർദേശപത്രിക പട്ടിക എം.ജി സർവകലാശാലയിലെ സെനറ്റ് വിദ്യാർഥി പ്രതിനിധി, സ്​റ്റുഡൻറ്​സ് കൗൺസിൽ തെരഞ്ഞെടുപ്പി​ൻെറ സ്വീകാര്യമായ നാമനിർ​േദശ പത്രികകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റിൽ ലഭിക്കും. അക്കാദമിക് കൗൺസിൽ യോഗം എം.ജി സർവകലാശാല അക്കാദമിക് കൗൺസിലി​ൻെറ യോഗം വിഡിയോ കോൺഫറൻസിങ്ങിലൂടെ സെപ്റ്റംബർ ഏഴിന് രാവിലെ 10ന് നടക്കും. യോഗത്തിൽ പ്രമേയം അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന അംഗങ്ങൾക്ക് ആഗസ്​റ്റ്​ 17നകം രജിസ്ട്രാർക്ക് നൽകാം. യോഗത്തിൽ പങ്കെടുക്കാനുള്ള ലിങ്ക് അംഗങ്ങൾക്ക് ലഭ്യമാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story