Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബൈക്കുകൾ...

ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

text_fields
bookmark_border
കോട്ടയം: നാട്ടകം കാക്കൂരിൽ . ചാന്നാനിക്കാട് തെക്കേപ്പറമ്പിൽ വേണു എസ്. കുമാർ (29), മാണിക്കുന്നം പടിഞ്ഞാൽ വടക്കേതിൽ രാധാകൃഷ്​ണ​ൻെറ മകൻ ആദർശ് (25) എന്നിവരാണ് മരിച്ചത്. ആദർശിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന കാരാപ്പുഴ ഇല്ലത്തുപറമ്പിൽ ബാലഭവൻ വിഘ്നേശ്വറിനെ (24) ഗുരുതര പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്​ച ഉച്ചക്ക് ഒ​േന്നാടെ മുളങ്കുഴ പാക്കിൽ റോഡിൽ കാക്കൂരിൽ കെ.ടി.ഡി.സിയുടെ ബിയർ പാർലറിന്​ മുന്നിലായിരുന്നു സംഭവം. അമിതവേഗത്തിൽ ഇരുദിശകളിൽനിന്ന്​ വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. മൂവരും ബൈക്കിൽനിന്ന്​ തെറിച്ചുവീണു. 20 മിനിറ്റോളം യുവാക്കൾ ചോരയിൽ കുളിച്ച്​ റോഡിൽ കിടന്നു. ബൈക്ക് യാത്രികരായ രണ്ടുപേരാണ് ഇവരെ രക്ഷിക്കാൻ എത്തിയത്. ഒ​രാളെ ഓ​ട്ടോറിക്ഷയിലും മറ്റ്​ രണ്ടുപേരെ ആ​ംബുലൻസിലുമായി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചിങ്ങവനം പൊലീസ് കേസെടുത്തു. വേണു പുളിമൂട് കവലയിലെ കല്ലുപാലം ബിൽഡിങ്ങിൽ 'ന്യൂ പാർവതി ഗോൾഡ്' എന്ന കട നടത്തുകയാണ്​. ഒരു മാസം മുമ്പാണ്​ കട ആരംഭിച്ചത്​. പനച്ചിക്കാട്​ മുൻ പഞ്ചായത്ത്​ അംഗം സലിജയാണ്​ വേണുവി​ൻെറ മാതാവ്​. പിതാവ്​: സുരേഷ്​കുമാർ. ഭാര്യ: ആതിര. മകൾ: നിവേദ്യ. ആദർശി​ൻെറ മാതാവ്​: ഉഷാകുമാരി. സഹോദരി: അയന കൃഷ്​ണ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story