Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2020 5:28 AM IST Updated On
date_range 24 July 2020 5:28 AM ISTകോവിഡ് വ്യാപനം: പ്രതിരോധനടപടികൾ ശക്തമാക്കാൻ നിർദേശം
text_fieldsbookmark_border
കോട്ടയം: സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനത്തനങ്ങൾ കാര്യക്ഷമമാക്കാൻ സ്വകാര്യ, സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് നിർദേശം. സമ്പർക്കത്തിലൂടെയും ഉറവിടം അറിയാത്തതുമായ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ നടപടി കടുപ്പിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുമതി കാത്തിരിക്കാതെ സ്വയം സുരക്ഷ ഒരുക്കണമെന്ന് വകുപ്പ് മേധാവികൾക്കും ജില്ല ഭരണകൂടങ്ങൾക്കുമുള്ള നിർദേശത്തിൽ പറയുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ മുഴുവൻ സർക്കാർ-അർധ സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളും മുൻകരുതൽ നടപടി സ്വീകരിച്ചുതുടങ്ങി. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നവർക്കും മാർഗനിർദേശങ്ങൾ ബാധകമാണ്. ചെറുകിട, വൻകിട ഫാക്ടറികൾ, വ്യവസായ യൂനിറ്റുകൾ എന്നിവക്ക് പ്രേത്യക മാർഗനിർദേശങ്ങളാണ് നൽകുക. ഇനിയുള്ള ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വകാര്യ ആശുപത്രികളുടെ സഹായം ഉറപ്പുവരുത്തിയിട്ടുണ്ട്. പൊതുഗതാഗതം തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകൾക്കും സുരക്ഷ സംബന്ധിച്ച മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് നൽകും. രോഗവ്യാപനം അനിയന്ത്രിതമായ സാഹചര്യത്തിൽ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ബസുകൾ ദിവസവും അണുവിമുക്തമാക്കണം. ഇതിനായി കെ.എസ്.ആർ.ടി.സി സാനിറ്ററൈസിങ് പമ്പുകളും അണുനാശിനി ലായനിയും എല്ലാ ഡിപ്പോകൾക്കും ലഭ്യമാക്കും. കണ്ടക്ടർമാർ, ഡ്രൈവർമാർ എന്നിവർക്ക് ഫേസ് ഷീൽഡ്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ നൽകും. ആദ്യഘട്ടത്തിൽ 151 സാനിറ്റൈസിങ് പമ്പുകളും 4000േത്താളം ലിറ്റർ ഹാൻഡ് സാനിറ്റൈസറും 1.62ലക്ഷം റീയൂസബിൾ മാസ്കും 136 പി.പി.ഇ കിറ്റും 2243 ലിറ്റർ ഡിസ്ഇൻഫെക്റ്റൻറും 14,477 ഫേസ് ഷീൽഡും സോപ്പും യൂനിറ്റുകൾക്ക് കൈമാറിയതായി കെ.എസ്.ആർ.ടി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story