Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആശുപത്രി തുറന്നു:...

ആശുപത്രി തുറന്നു: ഗതാഗത സൗകര്യമില്ല

text_fields
bookmark_border
പൊൻകുന്നം: കോവിഡ് ഭീതിയെ തുടർന്ന് അടച്ചിട്ട പൊൻകുന്നം അരവിന്ദ ആശുപത്രിയുടെ പ്രവർത്തനം പുനരാരംഭിച്ചു. ആരോഗ്യവകുപ്പി​ൻെറ നിർദേശങ്ങൾ പാലിച്ചാണ് ആശുപത്രി പ്രവർത്തനം തുടങ്ങിയത്. എന്നാൽ, ആശുപത്രിയിലേക്കുള്ള റോഡുകളെല്ലാം അടഞ്ഞുകിടക്കുന്നതിനാൽ ഇവിടേക്കെത്താൻ രോഗികൾ വലയുകയാണ്. ആദ്യദിനം ഒ.പിയിൽ ഏതാനുംപേർ ചികിത്സതേടിയെത്തി. രണ്ട്​ ജീവനക്കാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആശുപത്രി ഈമാസം രണ്ടിന് അടച്ചത്. ഇവരിലൊരാൾ ആശുപത്രിക്ക് സമീപം താമസിക്കുന്നയാൾ കൂടിയാണ്. ഇതേതുടർന്ന് ചിറക്കടവ് പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകൾ കണ്ടയ്ൻ​മൻെറ്​ മേഖലയാക്കി ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുകയായിരുന്നു. ദേശീയപാതയിൽനിന്ന് ആശുപത്രിയുടെ മുന്നിലൂടെയുള്ള എരുമേലി റോഡി​ൻെറ ഇരുഭാഗത്തുനിന്ന്​ ആശുപത്രിയുടെ സമീപറോഡുകളും അടച്ചിരിക്കുകയാണ്. ആശുപത്രിയിലേക്കെന്ന് അറിയിക്കുന്നവരെ ദേശീയപാതയിൽനിന്നുള്ള പ്രവേശന കവാടത്തി​ൻെറ അരികിലൂടെ പൊലീസ് കടത്തിവിടുന്നുണ്ട്. എന്നാൽ, ആശുപത്രിയിലേക്ക് ആൾക്കാർ എത്തുമ്പോൾ റോഡ് അടഞ്ഞുകിടക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഗതാഗത തടസ്സത്തെക്കുറിച്ച് കലക്ടറെ ബോധിപ്പിക്കുമെന്ന് ആശുപത്രി മാനേജ്‌മൻെറ്​ അറിയിച്ചു. ചിത്രം: KTL60, 61 Ponkunnam പൊൻകുന്നത്ത് ദേശീയപാതയിൽനിന്ന് കെ.വി.എം.എസ് റോഡിലേക്കുള്ള പ്രവേശനം തടഞ്ഞ് ബാരിക്കേഡ് സ്ഥാപിച്ചനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story